#arrest | ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

#arrest |  ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ
Jun 16, 2024 04:32 PM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com ) ബലിപെരുന്നാളിന് ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയിൽ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയിലെ മിൻഹാജുൽ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.

ബലിയർപ്പിക്കാനായി കഴിഞ്ഞ ദിവസം മദ്രസാ മാനേജ്‌മെന്റ് കന്നുകാലികളെ വാങ്ങിയിരുന്നു. മൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ മദ്രസയിലെത്തി ബഹളമുണ്ടാക്കിയിരുന്നു.

ഉടൻ പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടു. എന്നാൽ ഒരു മണിക്കൂറിന് ശേഷം സംഘം വീണ്ടും മദ്രസയിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മദ്രസയിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു.

ഇവർ ചികിത്സയിലാണ്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും സംഘം ആക്രമണം നടത്തി. സംഘർഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി മേദക് ജില്ലാ പ്രസിഡന്റ് ഗദ്ദാം ശ്രീനിവാസ്, ബി.ജെ.പി മേദക് ടൗൺ പ്രസിഡന്റ് എം. നയം പ്രസാദ്, യുവമോർച്ച പ്രസിഡന്റ് എന്നിവരേയും മറ്റു ഏഴ് ആളുകളെയും സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നൂറുകണക്കിന് ആർ.എസ്.എസ്, ഹിന്ദു വാഹിനി പ്രവർത്തകർ സംഘടിച്ചെത്തി മദ്രസ ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എം.ഐ.എം എംഎൽഎ കർവാൻ എം. കൗസർ മുഹ്‌യുദ്ദീൻ പറഞ്ഞു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളും അവർ ആക്രമിച്ചു തകർത്തെന്നും അദ്ദേഹം ആരോപിച്ചു.

#hinduthwa #mob #Attacks #madrasa #telangana #over #alleged #animal #sacrifice

Next TV

Related Stories
#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

Jun 25, 2024 11:12 PM

#LokSabhaSpeakerElection | ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർളയും കൊടിക്കുന്നിലും പത്രിക നൽകി

എട്ടാംതവണ ലോക്സഭയിലെത്തിയ മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര മണ്ഡലത്തിൽ നിന്ന് 10,868 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ...

Read More >>
#tripletalaq | ബി.ജെ.പിയെ പിന്തുണച്ചതിന് ഭർത്താവ് മുത്തലാഖ് നൽകിയെന്ന് ഭാര്യ; നിഷേധിച്ച് ഭർത്താവ്

Jun 25, 2024 10:41 PM

#tripletalaq | ബി.ജെ.പിയെ പിന്തുണച്ചതിന് ഭർത്താവ് മുത്തലാഖ് നൽകിയെന്ന് ഭാര്യ; നിഷേധിച്ച് ഭർത്താവ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ...

Read More >>
#rahulgandhi | രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനമെടുത്തത് ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തില്‍

Jun 25, 2024 09:45 PM

#rahulgandhi | രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനമെടുത്തത് ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തില്‍

രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത്...

Read More >>
#elephant | ചെളിക്കുഴിയിൽ വീണ ആനക്കുട്ടിക്ക് പുതുജീവനേകി വനം വകുപ്പ്; തുള്ളിച്ചാടി അമ്മയോടൊപ്പം മടക്കം

Jun 25, 2024 09:42 PM

#elephant | ചെളിക്കുഴിയിൽ വീണ ആനക്കുട്ടിക്ക് പുതുജീവനേകി വനം വകുപ്പ്; തുള്ളിച്ചാടി അമ്മയോടൊപ്പം മടക്കം

മൃ​ഗ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘം അമ്മയെയും കുട്ടിയാനയെയും നിരീക്ഷിച്ചുവരികയാണെന്നും ഇരുവരും സുരക്ഷിതരാണെന്നും തമിഴ്നാട് വനംവകുപ്പും...

Read More >>
#RahulGandhi | ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷിയായി സോണിയയും പ്രിയങ്കയും

Jun 25, 2024 04:49 PM

#RahulGandhi | ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷിയായി സോണിയയും പ്രിയങ്കയും

മുപ്പത്തി മൂന്നാമതായാണ് രാഹുൽ ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്....

Read More >>
#Porschecaraccident | പോർഷെ കാർ അപകടം: 'പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല, ഉടൻ മോചിപ്പിക്കണം'; ഉത്തരവിട്ട് ഹൈക്കോടതി

Jun 25, 2024 04:46 PM

#Porschecaraccident | പോർഷെ കാർ അപകടം: 'പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല, ഉടൻ മോചിപ്പിക്കണം'; ഉത്തരവിട്ട് ഹൈക്കോടതി

സർക്കാർ ഒബ്സർവേഷൻ ഹോമിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മായി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ്...

Read More >>
Top Stories