#arrest | പണം വാങ്ങി 12-കാരിയായ മകളെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

#arrest | പണം വാങ്ങി 12-കാരിയായ മകളെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
Jun 16, 2024 01:08 PM | By Susmitha Surendran

(truevisionnews.com)  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ.

പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനും നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ പണം വാങ്ങി 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം നടത്തിയത്. അഞ്ച് ലക്ഷം പാകിസ്താനി രൂപ വാങ്ങിയാണ് പിതാവ് മകളെ നിർബന്ധിച്ച് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമിച്ചത്.

പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശൈശവ വിവാഹം നിരോധിക്കുന്ന നിയമങ്ങൾ നിലവിലുണ്ടെങ്കിലും പാക്കിസ്താൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടരുന്നുണ്ട്. അടുത്തിടെ രജൻപൂരിലും തട്ടയിലും സമാനമായ ശ്രമങ്ങൾ നിയമ നിർവ്വഹണ ഏജൻസികൾ പരാജയപ്പെടുത്തിയിരുന്നു.

#Attempt #marry #off #12yearold #daughter #72yearold #man #Pakistan #Two #people #arrested

Next TV

Related Stories
#Wolvesattack | മൃ​ഗശാലയിൽ ചെന്നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു, യുവതിക്ക് ​ഗുരുതര പരിക്ക്

Jun 24, 2024 06:53 AM

#Wolvesattack | മൃ​ഗശാലയിൽ ചെന്നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു, യുവതിക്ക് ​ഗുരുതര പരിക്ക്

മൃഗശാലയിലെ സഫാരി ശൈലിയിലുള്ള ലോഡ്ജിൽ കുടുംബത്തോടൊപ്പം രാത്രി കഴിച്ചുകൂട്ടിയ യുവതി ഒറ്റയ്ക്ക് ജോഗിങ്ങിന് പോയപ്പോഴാണ് അപകടമെന്നാണ്...

Read More >>
#shooting | ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്; പൊലീസുകാര്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ കൊല്ലപ്പെട്ടു

Jun 24, 2024 06:35 AM

#shooting | ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്; പൊലീസുകാര്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ കൊല്ലപ്പെട്ടു

ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി പൊലീസ്...

Read More >>
#organdonation |നോവായി എയ്ഞ്ചൽ; നാലുവയസ്സുകാരിയുടെ അവയവങ്ങൾ ദാനംചെയ്യും,സമ്മതപത്രം കൈമാറി

Jun 23, 2024 06:25 AM

#organdonation |നോവായി എയ്ഞ്ചൽ; നാലുവയസ്സുകാരിയുടെ അവയവങ്ങൾ ദാനംചെയ്യും,സമ്മതപത്രം കൈമാറി

അവയവദാനത്തിനുള്ള സമ്മതപത്രം മാതാപിതാക്കള്‍ കൈമാറി....

Read More >>
#tajikistan | ഹിജാബിനും ഇസ്ലാമിക ആഘോഷങ്ങള്‍ക്കും നിരോധനം; ബില്ല് പാസാക്കി താജിക്കിസ്ഥാന്‍

Jun 22, 2024 11:15 AM

#tajikistan | ഹിജാബിനും ഇസ്ലാമിക ആഘോഷങ്ങള്‍ക്കും നിരോധനം; ബില്ല് പാസാക്കി താജിക്കിസ്ഥാന്‍

ഈദ് അൽ ഫിത്തറും ഈദ് അൽ അദ്ഹയുമാണ് നിരോധിച്ച ആഘോഷങ്ങള്‍. ഉപരിസഭയുടെ ചെയര്‍മാനായ റുസ്തം ഇമോമാലിയുടെ നേതൃത്വത്തിൽ നടന്ന മജ്‌ലിസി മില്ലിയുടെ 18-ാമത്...

Read More >>
#death | യന്ത്രത്തിൽ കുടുങ്ങി കൈ വേർപെട്ടു; പ്രവാസി ഇന്ത്യാക്കാരനെ റോഡിലുപേക്ഷിച്ച്  തൊഴിലുടമ; ദാരുണാന്ത്യം

Jun 21, 2024 12:31 PM

#death | യന്ത്രത്തിൽ കുടുങ്ങി കൈ വേർപെട്ടു; പ്രവാസി ഇന്ത്യാക്കാരനെ റോഡിലുപേക്ഷിച്ച് തൊഴിലുടമ; ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ സത്നം സിങിനെ ഇയാൾ താമസിക്കുന്ന ബൊർഗൊ സാന്ത മരിയയിലെ താമസ സ്ഥലത്തോട് ചേർന്ന റോഡിൽ തൊഴിലുടമ ഉപേക്ഷിച്ചെന്നാണ്...

Read More >>
#laptopexplosion | ചാർജിങ്ങിന് വച്ച ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, 7 പേർക്ക് പരിക്ക്

Jun 20, 2024 11:35 AM

#laptopexplosion | ചാർജിങ്ങിന് വച്ച ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, 7 പേർക്ക് പരിക്ക്

ചാർജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീപടർന്നാണ്...

Read More >>
Top Stories