#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി
Jun 16, 2024 12:46 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) വാഹനങ്ങളിൽ നിന്ന് പൊതുറോഡുകളിലേക്ക് തുപ്പുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്. ഉയരം കൂടിയ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങള്‍ മുഖത്ത് തന്നെ പതിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസ്സഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ നിരത്തില്‍ നിത്യ കാഴ്ചകളാണ്.

കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവര്‍ത്തിയാണെന്നും എംവിഡി അറിയിച്ചു.

മറ്റുള്ളവരുടെ മുകളിലേക്ക് മാലിന്യം വര്‍ഷിച്ച് തിരിഞ്ഞു നോക്കാതെ പോകുന്നവരും കുട്ടികളെ കൊണ്ട് പോലും മാലിന്യം വലിച്ചെറിയിക്കുന്നതും സംസ്‌കാര സമ്പന്നരായ ജനതയ്ക്ക് ചേര്‍ന്നതല്ല എന്ന് ബോധവും തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ടെന്നും എംവിഡി കൂട്ടിച്ചേര്‍ത്തു.

എംവിഡി കുറിപ്പ്:

നിരത്തിനെ കോളാമ്പിയാക്കുന്നവര്‍. പാന്‍ മസാല ചവച്ച് ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും, ബബിള്‍ഗം ചവച്ച് തുപ്പുന്നവരും ഷട്ടര്‍ പൊക്കി റോഡിലേക്ക് ഛര്‍ദ്ദില്‍ അഭിഷേകം നടത്തുന്നവരും സ്വന്തം ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും സംസ്‌കാരസമ്പന്നരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇടയിലും സര്‍വ്വസാധാരണമാണ്.

പാന്‍മസാലയും പുകയിലയും മറ്റും ചവച്ചു തുപ്പുന്നവരില്‍ മലയാളികളെക്കാള്‍ കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആണെന്ന് പറയാമെങ്കിലും മറ്റുകാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല.

പലപ്പോഴും ലോറിയോ ബസോ പോലെ ഉയരം കൂടിയ വാഹനങ്ങളില്‍ ഇരുന്ന് ഇങ്ങനെ പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങള്‍ മുഖത്ത് തന്നെ പതിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസ്സഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ നിരത്തില്‍ നിത്യ കാഴ്ചകളാണ്.

കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവര്‍ത്തിയാണ്. പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവര്‍ത്തികള്‍ കഠിനമായ ശിക്ഷ നടപടികള്‍ ഏറ്റുവാങ്ങുന്ന ഒന്നാണ്.

മറ്റുള്ളവരുടെ മുകളിലേക്ക് മാലിന്യം വര്‍ഷിച്ച് തിരിഞ്ഞു നോക്കാതെ പോകുന്നവരും കുട്ടികളെക്കൊണ്ടു പോലും മാലിന്യം വലിച്ചെറിയിക്കുന്നതും സംസ്‌കാര സമ്പന്നരായ ജനതയ്ക്ക് ചേര്‍ന്നതല്ല എന്ന് ബോധവും തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്. സംസ്‌കാര പൂര്‍ണ്ണമാകട്ടെ നമ്മുടെ നിരത്തുകള്‍.

#kerala #mvd #against #those #who #spit #vehicles #public #roads

Next TV

Related Stories
#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Jun 24, 2024 05:31 PM

#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊളവല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം അല്പ സമയം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

Read More >>
#sfi |  'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍

Jun 24, 2024 05:06 PM

#sfi | 'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ് എഫ് ഐ' -ഇ.അഫ്‌സല്‍

എസ്.എഫ്.ആ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചത്....

Read More >>
#blackflag | മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

Jun 24, 2024 05:05 PM

#blackflag | മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

ഇന്നലെയാണ് ഗോപുവിനെ നെയ്യാറിലെ വീട് വളഞ്ഞ് അറസ്റ്റ്...

Read More >>
#msf |  പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കണ്ണൂരിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

Jun 24, 2024 05:00 PM

#msf | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കണ്ണൂരിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്

പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ...

Read More >>
#treefell | ശക്തമായ മഴയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു, ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Jun 24, 2024 04:31 PM

#treefell | ശക്തമായ മഴയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു, ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ്...

Read More >>
#vegetableprice | കൊച്ചിയിൽ വെളുത്തുള്ളിക്ക് 300 രൂപ; വിലക്കയറ്റ കാരണം ഉത്തരേന്ത്യയിലെ ചൂട്

Jun 24, 2024 04:24 PM

#vegetableprice | കൊച്ചിയിൽ വെളുത്തുള്ളിക്ക് 300 രൂപ; വിലക്കയറ്റ കാരണം ഉത്തരേന്ത്യയിലെ ചൂട്

പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വർധനയ്ക്കു കാരണമായെന്നു കച്ചവടക്കാർ...

Read More >>
Top Stories