താമരശേരി: ( www.truevisionnews.com ) കെഎസ്ആർടിസി ബസ്സിൽ ഇരുപത്തിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം. കുന്നമംഗലത്ത് നിന്നും താമരശേരിയിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി ബസില്‍ അമ്മയ്ക്കൊപ്പം കയറിയ ഇരുപ്പത്തിരണ്ടുകാരിക്ക് നേരെയായിരുന്നു അതിക്രമം.
തിരക്കായതിനാല്‍ ബസില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പടനിലം മുതല്‍ ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. സൗത്ത് കൊടുവള്ളിയെത്തിയപ്പോള്‍ തുടർന്ന് ബസ്സിൽ വച്ചുതന്നെ യുവതി ഇയാളെ അടിക്കുകയും ഡ്രൈവർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു..
അന്‍വര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എന്നാൽ യുവതിക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാൽ പൊലീസ് കേസെടുത്തില്ല. യുവാവിന് തക്കതായ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകാതിരുന്നതെന്നും യുവതി വ്യക്തമാക്കി.
#woman #faces #assault #crowded #ksrtc #bus #mananthavadi #kozhikode