#snakefound |എൻജിനീയറിങ് കോളേജ് മെസിലെ ഭക്ഷണത്തിൽ പാമ്പിന്റെ വാൽകഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ

#snakefound |എൻജിനീയറിങ് കോളേജ് മെസിലെ ഭക്ഷണത്തിൽ പാമ്പിന്റെ വാൽകഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ
Jun 16, 2024 11:17 AM | By Susmitha Surendran

പട്ന: (truevisionnews.com)  ബിഹാറിൽ സർക്കാർ എൻജിനീയറിങ് കോളേജിലെ മെസിൽ വിളമ്പിയ അത്താഴത്തിൽ പാമ്പിന്റെ വാൽക്കഷ്ണം കണ്ടെത്തിയതായി പരാതി.

ഭക്ഷണം കഴിച്ച് ഛർദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബങ്കയിലെ സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

വിദ്യാർഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോ.അനിതാ കുമാരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പിന്റെ വാൽകഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

നിലവിൽ ഭക്ഷണം വിതരണം ചെയ്യുന്നവരെ മാറ്റാനും പാമ്പിന്റെ വാൽ കണ്ടെത്തിയ സംഭവത്തിൽ പിഴ ഈടാക്കാനും തീരുമാനിച്ചതായി സബ് ഡിവിഷണൽ ഓഫീസർ അവിനാഷ് കുമാർ പറഞ്ഞു.

സംഭവത്തിൽ കോളേജ് അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രിൻസിപ്പലും അധ്യാപകരും എല്ലാ ദിവസവും വിദ്യാർഥികളോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഭരണകൂടം നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#piece #snake's #tail #food #engineering #college #mess #11 #students #hospital

Next TV

Related Stories
ഇത് കുറച്ച് കൂടിപ്പോയില്ലേ?  വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല;  മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്

Apr 28, 2025 03:22 PM

ഇത് കുറച്ച് കൂടിപ്പോയില്ലേ? വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല; മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്

വിവാഹാഘോഷത്തിൽ ആവശ്യത്തിന് പനീർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്....

Read More >>
പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ  അതൃപ്തി അറിയിച്ച് കേന്ദ്രം

Apr 28, 2025 01:14 PM

പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ അതൃപ്തി അറിയിച്ച് കേന്ദ്രം

ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തിയുമായി കേന്ദ്രം....

Read More >>
പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

Apr 28, 2025 12:09 PM

പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന്...

Read More >>
Top Stories