പാലക്കാട്: (truevisionnews.com) തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി.
തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു.
#accident | ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 14കാരൻ മരിച്ചു
തൃശൂർ: (truevisionnews.com) ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു.
ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ബൈക്ക് ഓടിച്ചിരുന്ന ഷഹീൻ ഷാ (19), സുഹൃത്ത് ഫഹദ് (14) എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി എട്ടോടെ മണത്തല അയിനിപ്പുള്ളിയിലാണ് അപകടമുണ്ടായത്.
മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
#SI #knocked #down #during #vehicle #inspection #driver #custody