(truevisionnews.com) ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ പുതിയ ഐഒഎസ് 18 ഫീച്ചറുകള്‍ അവതരിപ്പിച്ചത്.
അതില്‍ പ്രധാനമായും മാറ്റങ്ങള്‍ വന്ന ഒരു ഭാഗം കണ്‍ട്രോള്‍ സെന്ററാണ്. തേഡ് പാര്‍ട്ടി ആപ്പുകളുടെ കണ്‍ട്രോള്‍ ഓപ്ഷനുകള്‍ ഉള്‍പ്പടെ പുതിയ നിരവധി ഓപ്ഷനുകള്‍ കണ്‍ട്രോള്‍ സെന്ററില്‍ വരുന്നുണ്ട്.
കണ്‍ട്രോള്‍ സെന്ററിലെ ഈ മാറ്റങ്ങള്‍ ആപ്പിള്‍ കോണ്‍ഫറന്‍സില്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പക്ഷെ എല്ലാ ഓപ്ഷനുകളും ആപ്പിള്‍ പുറത്തുവിട്ടിരുന്നില്ല.
അവയിലൊന്നാണ് ഐഫോണ്‍ എളുപ്പത്തില്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍. നിലവില്‍ പവര്‍ ബട്ടണും വോളിയം ബട്ടണും ഒരേ സമയം പ്രസ് ചെയ്ത് പിടിച്ചാലാണ് സ്വിച്ച് ഓഫ് ആക്കുന്നതിനുള്ള സ്ലൈഡര്‍ ഓപ്ഷന്‍ വരിക.
ഈ സ്ലൈഡര്‍ ഉപയോഗിച്ചാണ് ഐഫോണ്‍ ഓഫ് ആക്കേണ്ടത്. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഫോണ്‍ അതിവേഗം ഓഫ് ആക്കുന്നതിനുള്ള ബട്ടണ്‍ കണ്‍ട്രോള്‍ സെന്ററില്‍ തന്നെ ലഭിക്കും.
കണ്‍ട്രോള്‍ സെന്റര്‍ തുറക്കുമ്പോള്‍ മുകളില്‍ വലത് കോണിലായി പവര്‍ ബട്ടന്‍ കാണാം. ഈ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ സ്വിച്ച് ഓഫ് ആക്കുന്നതിനുള്ള സ്ലൈഡര്‍ കാണാം.
അത് ടോഗിള്‍ ചെയ്ത് ഫോണ്‍ ഓഫ് ചെയ്യാം. ഐഒഎസ് 18 ന്റെ ഡെവലപ്പര്‍ ബീറ്റ ഇതിനകം പലര്‍ക്കും ലഭിച്ചിട്ടുണ്ട്. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഒട്ടേറെ സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്.
#Change #control #center #iPhone #now #easily #switched #off