#arrest | ക്ഷേത്ര പരിസരത്ത് പശു ഇറച്ചി ഉപേക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു; വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു

#arrest | ക്ഷേത്ര പരിസരത്ത് പശു ഇറച്ചി ഉപേക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു; വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു
Jun 15, 2024 09:21 PM | By Susmitha Surendran

ഭോപ്പാല്‍: (truevisionnews.com)  മധ്യപ്രദേശില്‍ ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്നാരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം. സൽമാൻ മേവതി, ഷാക്കിര്‍ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ രണ്ട് പേർ പശുവിൻ്റെ ശരീരഭാഗങ്ങൾ ക്ഷേത്രപരിസരത്ത് എറിഞ്ഞുവെന്നും ഇരുവ​രെയും അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മനോജ് കുമാർ സിങ് പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടെങ്കിൽ അവരെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രാദേശിക പുരോഹിതനായ ഗൗരവ് പുരി ഗോസ്വാമിയാണ് മൃഗത്തിന്റെ ശരീര ഭാഗങ്ങൾ ആദ്യം ശ്രദ്ധിച്ചത്.

ഇയാൾ പെട്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്‍ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുമായിരുന്നു​വെന്ന് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.

സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി ഇറങ്ങി. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇരുവരുടെയും വീടുകള്‍ തകര്‍ത്തതെന്നും അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ പൊളിച്ച് മാറ്റിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിർദേശം നൽകി.

സമാധാനം പാലിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ ആക്ഷേപകരമായ പ്രസ്താവനകൾ നടത്തരുതെന്നും പ്രാദേശിക ഖാദി ഹഫീസ് ഭുരു പ്രദേശവാസികളോട് അഭ്യർഥിച്ചു. 

#Muslim #youth #arrested #allegedly #leaving #cow #meat #temple #premises #Houses #demolished #bulldozers

Next TV

Related Stories
#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

Jul 23, 2024 10:00 PM

#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

പരുക്കേറ്റ സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#ArjunMissing | ഷിരൂരിൽ റഡാർ സി​ഗ്നൽ കിട്ടിയ അതേ ഇടത്ത് സോണാർ സി​ഗ്നൽ; നിർണായക സൂചനയെന്ന് സൈന്യം

Jul 23, 2024 08:46 PM

#ArjunMissing | ഷിരൂരിൽ റഡാർ സി​ഗ്നൽ കിട്ടിയ അതേ ഇടത്ത് സോണാർ സി​ഗ്നൽ; നിർണായക സൂചനയെന്ന് സൈന്യം

നാവികസേന നടത്തിയ തെരച്ചിലിൽ ആണ് ഈ സോണാർ സിഗ്നൽ കിട്ടിയത്....

Read More >>
#artificialteeth | പിറന്നാൾ ദിനത്തിൽ ലഭിച്ച ചോക്ലേറ്റിൽ നാല്  കൃത്രിമ പല്ലുകൾ; പരാതിയുമായി അധ്യാപിക

Jul 23, 2024 07:44 PM

#artificialteeth | പിറന്നാൾ ദിനത്തിൽ ലഭിച്ച ചോക്ലേറ്റിൽ നാല് കൃത്രിമ പല്ലുകൾ; പരാതിയുമായി അധ്യാപിക

കാപ്പി ഫ്ലേവറിലുളള ചോക്ലേറ്റ് ആസ്വദിച്ച് കഴിക്കുന്നതിനിടെ എന്തോ വായിൽ തടയുകയും കടിച്ചമർത്താൻ സാധിച്ചപ്പോൾ കട്ടിയുള്ള വസ്തുവാണെന്ന്...

Read More >>
#ArjunMissing | അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

Jul 23, 2024 07:05 PM

#ArjunMissing | അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

അതേസമയം, അർജുനായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തിയതായി അധികൃതർ അറിയിച്ചു. നദിയിലെ തെരച്ചിലിൽ ഇന്നും ഒന്നും...

Read More >>
#raincoat | യുവതിക്ക് മഴക്കോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി; സംഭവം ഇങ്ങനെ

Jul 23, 2024 05:29 PM

#raincoat | യുവതിക്ക് മഴക്കോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി; സംഭവം ഇങ്ങനെ

മുംബൈയിൽ കനത്ത മഴ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇതിനിടെ മഴക്കോട്ടും ഒപ്പിച്ചു നല്ല ഒന്നാന്തരം...

Read More >>
#ArjunMissing | 'നദിയിൽ ടാങ്കർ സ്ഫോടനം ഉണ്ടായിട്ടില്ല', കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്ന് കാർവാർ എസ്പി

Jul 23, 2024 04:59 PM

#ArjunMissing | 'നദിയിൽ ടാങ്കർ സ്ഫോടനം ഉണ്ടായിട്ടില്ല', കണ്ടെടുത്ത മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളില്ലെന്ന് കാർവാർ എസ്പി

രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തൽക്കാലം കരയിലേക്ക്...

Read More >>
Top Stories