#kmuraleedharan | സംഘടനയെ ശക്തിപ്പെടുത്തി വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചു പിടിക്കും -കെ മുരളീധരൻ

#kmuraleedharan | സംഘടനയെ ശക്തിപ്പെടുത്തി വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചു പിടിക്കും -കെ മുരളീധരൻ
Jun 21, 2024 10:48 AM | By Athira V

വട്ടിയൂർക്കാവ്: ( www.truevisionnews.com ) തൃശൂരിലെ തോൽവിയിൽ ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നതിനിടെ നിലപാട് മയപ്പെടുത്തി കെ മുരളീധരൻ.

താൻ വട്ടിയൂർക്കാവ് മണ്ഡലം വിട്ട ശേഷം സംഘടന ദുർബലമായെന്നും പാർട്ടിയെ ശക്തിപെടുത്താൻ മണ്ഡലത്തിൽ സജീവമാകുമെന്നും കെ മുരളീധരൻ  പറഞ്ഞു.

വട്ടിയൂർക്കാവിലെ പാർട്ടിയുടെ പ്രവർത്തനം താഴോട്ട് പോയിട്ടുണ്ട്. അത് നേരെയാക്കുകയാണ് തന്റെ ലക്ഷ്യം. എന്നാൽ മണ്ഡലത്തിലെ സ്ഥനാർത്ഥിത്വം പാർട്ടി തീരുമാനിക്കുന്ന കാര്യമാണെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം അടുത്ത നിയമ സഭാതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് മുരളീധരനെ മത്സരിപ്പിക്കുന്നതിൽ പാർട്ടി നേതൃത്വം നിന്നും പച്ച കൊടി കാണിച്ചുവെന്നാണ് സൂചന.

നേരത്തെ വട്ടിയൂർക്കാവിൽ എംഎൽഎയായിരുന്ന മുരളീധരൻ പാർട്ടിയുടെ നിർദേശ പ്രകാരമാണ വടകരയിലേക്കും നേമത്തിലേക്കും തൃശൂരിലേക്കും കളം മാറുന്നത്. പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന മുരളീധരനെ എല്ലാ അർത്ഥത്തിലും പരിഗണിക്കണമെന്നാണ് ഹൈക്കമാൻഡിന്റെയും നിർദേശം.

നേരത്തെ കെപിസിസിയുടെയും യുഡിഎഫിന്റെയും നേതൃത്വ സമിതിയിൽ പങ്കെടുത്തിരിന്നില്ലെങ്കിലും മുരളിധരനെതിരെ പാർട്ടി നടപടി എടുത്തിരുന്നില്ല. മുരളീധരൻ അദ്ദേഹത്തിന് സൗകര്യമായ സമയത്ത് രാഷ്ട്രീയത്തിൽ സജീവമാകട്ടെ എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ കെ മുരളീധരൻ എന്നാൽ ഇതിനകം തന്നെ വട്ടിയൂർക്കാവിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തൃശൂർ തോൽവിയിൽ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നും സത്യസന്ധമായ റിപ്പോർട്ട് തന്നെയാവും സമർപ്പിക്കുക എന്ന പ്രതീക്ഷയിലാണ് താനെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.


#vattiyoorkav #constituency #will #be #recaptured #kmuralidharan #reporter

Next TV

Related Stories
#niyaspulikkalakath |  'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

Sep 26, 2024 11:55 AM

#niyaspulikkalakath | 'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിൽ ആണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി...

Read More >>
#cpm  | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

Sep 22, 2024 01:48 PM

#cpm | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ്...

Read More >>
#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

Sep 22, 2024 01:33 PM

#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു...

Read More >>
#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

Sep 21, 2024 07:55 PM

#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍...

Read More >>
#PVAnwar |  'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

Sep 21, 2024 07:38 PM

#PVAnwar | 'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം...

Read More >>
Top Stories