#bombblast | സ്‌ഫോടനം സിപിഐഎം കേന്ദ്രത്തില്‍, അമ്മയെ മാനസികമായി ഉപദ്രവിക്കുന്നു - സീന

#bombblast | സ്‌ഫോടനം സിപിഐഎം കേന്ദ്രത്തില്‍, അമ്മയെ മാനസികമായി ഉപദ്രവിക്കുന്നു -  സീന
Jun 21, 2024 10:33 AM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)  സിപിഐഎം നേതാക്കള്‍ക്കെതിരെ എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന വീണ്ടും രംഗത്ത്.

സിപിഐഎം നേതാക്കളുടെ ഭീഷണി തുടരുന്നുവെന്നും കുടുംബത്തെ ഒറ്റപ്പെടുത്തുകയാണെന്നും സീന പറഞ്ഞു. അമ്മയെ മാനസികമായി ഉപദ്രവിക്കുന്നു. പലതരത്തില്‍ പാര്‍ട്ടി ബുദ്ധിമുട്ടിക്കുകയാണെന്നും സീന പറഞ്ഞു.

'സോഷ്യല്‍ മീഡിയ വഴിയും ഭീഷണികള്‍ എത്തുന്നു. അത്തരം ഭീഷണികള്‍ക്ക് ചെവി കൊടുക്കുന്നില്ല. മരണം വരെ ഈ ഭീഷണിയുണ്ടാവുമെന്ന് അറിയാം.

പേടിച്ച് ഓടാന്‍ തുടങ്ങിയാല്‍ അതിന് മാത്രമേ സമയമുണ്ടാകൂ. ഭയമില്ലാതെ പൊരുതാനാണ് തീരുമാനം. ബോംബ് സ്‌ഫോടനം നടന്നത് സിപിഐഎം കേന്ദ്രത്തിലാണ്. പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവര്‍ക്ക് പോലും സുരക്ഷയില്ല', സീന  പറഞ്ഞു.

സിപിഐഎം പഞ്ചായത്ത് അംഗങ്ങള്‍ വീട്ടിലെത്തി രക്ഷിതാക്കളെ താക്കീത് ചെയ്‌തെന്ന് സീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് പേരാണ് വീട്ടിലെത്തിയത്.

മകളെ നിലക്ക് നിര്‍ത്തണമെന്നും പറഞ്ഞു മനസിലാക്കിയാല്‍ നല്ലതെന്നുമായിരുന്നു താക്കീത്. പലയിടങ്ങളിലും ഒറ്റപ്പെടുത്തല്‍ ആരംഭിച്ചു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. തുറന്നുപറഞ്ഞത് നാട്ടില്‍ സമാധാനം ഉണ്ടാവണമെന്ന തന്റെ ആഗ്രഹത്താലാണെന്നും സീന പറഞ്ഞിരുന്നു.

കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് എരഞ്ഞോളിയില്‍ ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്.

വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

#Velayudhan's #neighbor #Seena #who #died #Eranjoli #bomb #blast #back #seena

Next TV

Related Stories
#arjundeath |  'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

Sep 28, 2024 01:11 PM

#arjundeath | 'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുനെ കൊണ്ടുവരുന്ന കാര്യം രജനി...

Read More >>
#arrest |  പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

Sep 28, 2024 01:06 PM

#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

എടച്ചേരി എസ്.ഐ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ...

Read More >>
#attack | കോഴിക്കോട് നാദാപുരത്ത്‌ അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍

Sep 28, 2024 12:59 PM

#attack | കോഴിക്കോട് നാദാപുരത്ത്‌ അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍

നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി...

Read More >>
#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:27 PM

#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം...

Read More >>
#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

Sep 28, 2024 12:14 PM

#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക്...

Read More >>
Top Stories