#shockdeathcase | കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

#shockdeathcase | കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ
Jun 15, 2024 09:18 PM | By Athira V

മുംബൈ: ( www.truevisionnews.com ) കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. മുംബൈയിലെ ചെംബൂർ ഏരിയയിലായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ശനിയാഴ്ച ചെംബൂറിലെ മഹുൽ ഗ്രാമത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പരിസരത്തുള്ള ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നതിന് വേണ്ടി കുളത്തിൽ അനധികൃതമായി മോട്ടോർ സ്ഥാപിച്ചിരുന്നുവെന്നും ഈ മോട്ടോറിനായി എടുത്ത ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നും മുംബൈ പൊലീസ് വിശദീകരിച്ചു.

ഹോട്ടൽ ഉടമകളായ ആനന്ദ് മഹുൽകർ, ദയറാം മഹുൽകർ, ഹരിറാം മഹുൽകർ എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് ഇവരെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂൺ 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

#15 #year #old #electrocuted #swimming #well #mumbai #three #arrested

Next TV

Related Stories
#attack | ഖുറാനെ നിന്ദിച്ചെന്നാരോപിച്ച്  ജനക്കൂട്ടം ഒരാളെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി

Jun 21, 2024 10:52 AM

#attack | ഖുറാനെ നിന്ദിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി

പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ഇയാളെ കൈമാറണമെന്ന്...

Read More >>
#claims | ഉറക്കത്തിനിടെ ജനനേന്ദ്രിയം നീക്കം ചെയ്തതായി യുവാവ്; സമ്മതമില്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായും പരാതി

Jun 21, 2024 10:23 AM

#claims | ഉറക്കത്തിനിടെ ജനനേന്ദ്രിയം നീക്കം ചെയ്തതായി യുവാവ്; സമ്മതമില്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായും പരാതി

തനിക്ക് രോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മയക്കുമരുന്ന് നൽകി ലിംഗമാറ്റ ശസ്ത്രക്രിയ...

Read More >>
LiquorTragedy | കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി

Jun 21, 2024 08:26 AM

LiquorTragedy | കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി

പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ്...

Read More >>
#neetexam | പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണമില്ല; നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതൽ വീഴ്ചകൾ പുറത്ത്

Jun 21, 2024 08:20 AM

#neetexam | പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണമില്ല; നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതൽ വീഴ്ചകൾ പുറത്ത്

ചോദ്യപേപ്പർ സൂക്ഷിച്ച സ്റ്റോർ റൂമിൽ സുരക്ഷ ഒരുക്കിയിരുന്നില്ല. പരിശോധന നടന്ന 399 കേന്ദ്രങ്ങളിൽ 186-ലും സിസിടിവി ഉണ്ടായിരുന്നില്ല. 68 കേന്ദ്രങ്ങളിൽ...

Read More >>
#kejriwal | കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും; സ്വീകരണമൊരുക്കാന്‍ എഎപി

Jun 21, 2024 07:24 AM

#kejriwal | കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും; സ്വീകരണമൊരുക്കാന്‍ എഎപി

കെജ്‌രിവാളിന് ജയില്‍ മുതല്‍ വന്‍ സ്വീകരണമൊരുക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹിയിലെ മന്ത്രിമാര്‍...

Read More >>
Top Stories