മണിപ്പൂർ: ( www.truevisionnews.com ) മണിപ്പൂർ സെക്രട്ടേറിയറ്റിൽ തീപിടുത്തം. തീപിടിച്ചത് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം. തീയണയ്ക്കാൻ ശ്രമം നടക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം തീപിടിച്ചത് സെക്രട്ടേറിയറ്റിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ.
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ ഔദ്യോഗിക ബംഗ്ലാവിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് കെട്ടിടമെന്ന് പോലീസ് പറഞ്ഞു. നാല് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി തീയണച്ചു, എന്താണ് തീപിടിത്തത്തിന് കാരണമെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
#fire #manipur #secreteriat