#kmuraleedharan | 'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല'; കണ്ണൂരിലും കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ

#kmuraleedharan | 'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല'; കണ്ണൂരിലും കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ
Jun 15, 2024 08:58 AM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിലും കോൺഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസിന് സമീപത്താണ് ബോർഡ് സ്ഥാപിച്ചത്. 'കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ' എന്ന പേരിലാണ് ബോർഡ്.

'നയിക്കാൻ നായകൻ വരട്ടെ, നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' എന്നാണ് ബോർഡിൽ കുറിച്ചിരിക്കുന്നത്. മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങൾ പോരാട്ടത്തിൽ വെട്ടേറ്റ് വീണതെന്നും ബോർഡിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത്‌ കെ മുരളീധരനെ അനുകൂലിച്ച് പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണിത്.

കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലക്സിൽ 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' എന്നാണ് എഴുതിയിരുന്നത്.

പാലക്കാട്ടും തിരുവനന്തപുരത്തും കെ മുരളീധരനായി ഫ്ലക്സുകൾ ഉയർന്നിരുന്നു. 'നയിക്കാൻ നായകൻ വരട്ടെ', 'പാർട്ടിയെ നയിക്കാൻ മുരളീധരൻ എത്തണം', 'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' എന്നിങ്ങനെയായിരുന്നു ജില്ലകളിലെ ഫ്ളക്സുകളിലുണ്ടായിരുന്നത്.

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്‍റെ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷം സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍ മനസ്സിലാക്കാന്‍ പറ്റിയില്ല. സംഘടനയ്ക്കും വ്യക്തികള്‍ക്കും അതിന് സാധിച്ചില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്. കേരളം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ എന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.ദേശീയ നേതൃത്വം ആവശ്യപ്പെട്ട പ്രകാരം ഡല്‍ഹിയിലെത്തിയ കെ മുരളീധരന്‍ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമതീരുമാനം അറിയിക്കുമെന്നാണ് സൂചന.

#posters #favor #kmuraleedharan #kannur #too

Next TV

Related Stories
#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

Jul 13, 2024 08:28 AM

#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ...

Read More >>
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

Jul 13, 2024 07:22 AM

#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം...

Read More >>
#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

Jul 13, 2024 07:13 AM

#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ...

Read More >>
#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

Jul 13, 2024 07:02 AM

#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം...

Read More >>
#accident |  റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

Jul 13, 2024 06:46 AM

#accident | റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

ഇരുട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ...

Read More >>
Top Stories