#health | രാത്രി ഉറങ്ങാൻ ഒരുമണി കഴിയാറുണ്ടോ ? എങ്കിൽ മാനസികാരോ​ഗ്യം തകരാറിലാകുമെന്ന് പഠനം

#health |  രാത്രി ഉറങ്ങാൻ ഒരുമണി കഴിയാറുണ്ടോ ? എങ്കിൽ മാനസികാരോ​ഗ്യം തകരാറിലാകുമെന്ന് പഠനം
Jun 14, 2024 09:37 PM | By Athira V

( www.truevisionnews.com ) ഉറക്കവും ശാരീരികാരോ​ഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഉറക്കക്കുറവ് ഹൈപ്പർടെൻഷൻ, ഹൃദ്രോ​ഗം, സ്ട്രോക്ക്, ‍ഡിമെൻഷ്യ തുടങ്ങിയ പലവിധത്തിലുള്ള രോ​ഗങ്ങൾക്കും കാരണമാകാറുണ്ട്.

ശാരീരികാരോ​ഗ്യത്തിന് മാത്രമല്ല മാനസികാരോ​ഗ്യത്തിനും ഉറക്കം പ്രധാനമാണ്. നന്നായി ഉറങ്ങുന്നവരുടെ മാനസികാരോ​ഗ്യവും നന്നായിരിക്കും. ദിവസവും രാത്രി ഒരുമണിക്കുശേഷം ഉറങ്ങുന്നവരാണെങ്കിൽ മാനസികാരോ​ഗ്യം തകരാറിലാകുമെന്നാണ് പുതിയൊരു പഠനം പറയുന്നത്.

ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ​ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ഉറക്കം എന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് അനിവാര്യമായ ഒന്നാണെന്നും അതുവഴി മാനസികാരോ​ഗ്യം മെച്ചപ്പെടുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

ദിവസവും ഒരുമണിക്ക് മുമ്പും അതിനുശേഷവും ഉറങ്ങുന്നവരുടെ മാനസികാരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. നേരത്തേ ഉറങ്ങിയവരുടെ മാനസികാരോ​ഗ്യം തൃപ്തികരമായിരുന്നുവെന്നും ഒരുമണിക്കുശേഷം ഉറങ്ങിയവരിൽ നാഡീസംബന്ധമായ തകരാറുകൾ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലാണെന്നും കണ്ടെത്തി.

യു.കെ. ബയോബാങ്കിൽ നിന്നുള്ള 73,888 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എത്രത്തോളം വൈകി ഉറങ്ങുന്നോ അത്രത്തോളം ഉറക്കക്കുറവ് ​ഗുരുതരമാവുകയും മാനസികാരോ​ഗ്യം മോശമാവുകയും ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

നേരത്തേ എഴുന്നേൽക്കേണ്ടി വരുന്നവർ കൂടിയാണെങ്കിൽ വൈകി ഉറങ്ങുന്നത് അവരുടെ ഉത്പാദനശേഷിയേയും ബാധിക്കും. മാത്രമല്ല ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ എന്ന ഹോർ‍മോണിന്റെ ഉത്പാദനം തടസ്സപ്പെടുകയും ചെയ്യും. സുഖകരമായ ഉറക്കം ഓർമശക്തിയെ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

ഉറക്കം കുറയുന്നത് സ്ട്രെസ്സ് ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും ഇതും മാനസികനില തകരാറിലാക്കുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു. ഉത്കണ്ഠ, പാനിക് അറ്റാക്കുകൾ തുടങ്ങിയവയ്ക്കും ഇത് കാരണമാകാം.

#going #bed #past #midnight #could #affect #your #mental #health

Next TV

Related Stories
#health |  മുഖത്ത് സോപ്പ് ഉപയോഗിക്കാറുണ്ടോ ? എങ്കിൽ ഇതറിഞ്ഞോളൂ....

Jun 25, 2024 10:26 PM

#health | മുഖത്ത് സോപ്പ് ഉപയോഗിക്കാറുണ്ടോ ? എങ്കിൽ ഇതറിഞ്ഞോളൂ....

ചില സോപ്പുകളിൽ അടങ്ങിയിട്ടുള്ള സുഗന്ധദ്രവ്യങ്ങളും പ്രിസർവേറ്റീവുകളും ചർമ്മത്തിൽ ചുളിവുകൾ...

Read More >>
#health | വായ്നാറ്റം അകറ്റാൻ ചില പ്രകൃതിദത്ത പൊടികൈകൾ പരീക്ഷിച്ചാലോ...

Jun 25, 2024 09:08 PM

#health | വായ്നാറ്റം അകറ്റാൻ ചില പ്രകൃതിദത്ത പൊടികൈകൾ പരീക്ഷിച്ചാലോ...

രാവിലെ ഉറക്കമുണർന്ന ശേഷം എല്ലാ ആളുകളിലും വായ്നാറ്റം ഉണ്ടാകുക സ്വാഭാവികമാണ്....

Read More >>
#amoebicencephalitis | കടുത്ത തലവേദന, പനി, ഛർദി, ഓർമ്മക്കുറവ്...; ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരം നിസാരമല്ല

Jun 25, 2024 10:29 AM

#amoebicencephalitis | കടുത്ത തലവേദന, പനി, ഛർദി, ഓർമ്മക്കുറവ്...; ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരം നിസാരമല്ല

കണ്ണൂർ തോട്ടടയിലെ 13 കാരിയായ ദക്ഷിണയുടെ ജീവനെടുത്തിരിക്കുകയാണ് അമീബ വിഭാഗത്തിൽപെട്ട...

Read More >>
#health | മലബന്ധം മുതല്‍ ഉറക്കമില്ലായ്മ വരെ പരിഹരിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ മൂന്ന് ജ്യൂസുകള്‍

Jun 25, 2024 12:00 AM

#health | മലബന്ധം മുതല്‍ ഉറക്കമില്ലായ്മ വരെ പരിഹരിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ മൂന്ന് ജ്യൂസുകള്‍

മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഉറക്കമില്ലായ്മയെ പരിഹരിക്കാനും സഹായിക്കുന്ന ചില ജ്യൂസുകളെ...

Read More >>
#health | ഇടയ്ക്കിടെ വായ്പ്പുണ്ണ് വരാറുണ്ടോ? എങ്കില്‍, ഡയറ്റില്‍ നിന്ന് ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

Jun 24, 2024 05:20 PM

#health | ഇടയ്ക്കിടെ വായ്പ്പുണ്ണ് വരാറുണ്ടോ? എങ്കില്‍, ഡയറ്റില്‍ നിന്ന് ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

ചിലര്‍ക്ക് എരുവുള്ള മസാലകൾ അല്ലെങ്കിൽ ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിച്ചാല്‍ വായ്പ്പുണ്ണ്...

Read More >>
#health | ഗ്യാസും അസിഡിറ്റിയും അകറ്റാനും വണ്ണം കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അയമോദക വെള്ളം

Jun 24, 2024 11:50 AM

#health | ഗ്യാസും അസിഡിറ്റിയും അകറ്റാനും വണ്ണം കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അയമോദക വെള്ളം

ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ അയമോദക വെള്ളം ഡയറ്റില്‍...

Read More >>
Top Stories