#busemployees | യാത്രക്കിടെ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണു, ഒരുനിമിഷം പാഴാക്കിയില്ല, രക്ഷകരായി ബസ് ജീവനക്കാർ

#busemployees | യാത്രക്കിടെ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണു, ഒരുനിമിഷം പാഴാക്കിയില്ല, രക്ഷകരായി ബസ് ജീവനക്കാർ
Jun 14, 2024 08:52 PM | By ADITHYA. NP

മാന്നാർ:(www.truevisionnews.com) മാവേലിക്കരയിൽ നിന്നും മാന്നാറിലേക്കുള്ള യാത്രാ മധ്യേ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.

കായംകുളം-തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന മുഴങ്ങോടിയിൽ ബസിലെ ജീവനക്കാരായ വിഷ്ണു, രഞ്ജിത് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് പാണ്ടനാട് സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്.

മാവേലിക്കരയിൽ നിന്നും ബസിൽ കയറിയ യുവതി മാന്നാർ കോയിക്കൽ ജംഗ്ഷനിൽ എത്തിയപ്പോൾ ബസിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഇതുകണ്ട സഹയാത്രക്കാർ സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ബസ് ഡ്രൈവർ വിഷ്ണു കുഴഞ്ഞ് വീണ യുവതിയുമായി ബസ് പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിൽ എത്തിച്ചു.

ബസ് ആശുപത്രിയിൽ എത്തുന്നത് കണ്ടയുടൻ പരുമല ആശുപത്രി ജംഗ്ഷനിലെ ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പടെയുള്ളവരും ബസ് ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേർന്ന് യുവതിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.

#private #bus #employees #rescue #collapsed #woman

Next TV

Related Stories
#crime | കുടുംബ വഴക്ക്: കായംകുളത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

Jun 18, 2024 09:51 AM

#crime | കുടുംബ വഴക്ക്: കായംകുളത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘർഷത്തിൽ...

Read More >>
#farmes | കർഷകരെ 'ചതിച്ച്' സർക്കാർ'; സംഭരിച്ച നെല്ലിന്‍റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക,കർഷകർ നിരാഹാരത്തിലേക്ക്

Jun 18, 2024 09:46 AM

#farmes | കർഷകരെ 'ചതിച്ച്' സർക്കാർ'; സംഭരിച്ച നെല്ലിന്‍റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക,കർഷകർ നിരാഹാരത്തിലേക്ക്

സംഭരണ വില കുടിശ്ശിക ആയതിന് പുറമേ പമ്പിങ് സബ്സിഡി , റോയൽറ്റി, പ്രൊഡക്ഷൻ ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും കുടിശ്ശികയാണ്. നെല്ല് ഉൽപ്പാദിപ്പിക്കുന്ന...

Read More >>
#birdflu | പക്ഷിപ്പനിയിൽ ജാഗ്രത; വൈറസിന് ജനിതകവ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും

Jun 17, 2024 08:07 AM

#birdflu | പക്ഷിപ്പനിയിൽ ജാഗ്രത; വൈറസിന് ജനിതകവ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും

സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂർവമായേ പകരാറുള്ളൂ. എന്നാൽ, ജനിതകവ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്കു പടരാനുള്ള...

Read More >>
Top Stories