കാഞ്ഞങ്ങാട്: (truevisionnews.com) പൊലീസ് സംഘത്തെ ആക്രമിച്ച് സഹോദരങ്ങൾ. റിമാൻഡിലായി പൊലീസ് കാവലിൽ ജില്ല ആശുപത്രിയിലെ സെല്ലിൽ കഴിയുന്ന സഹോദരങ്ങളാണ് പൊലീസിനെ ആക്രമിച്ചത്. ഇരുവരും സെല്ലിനകത്ത് പരസ്പരം ഏറ്റുമുട്ടുന്നത് തടയാൻ ചെന്നപ്പോഴാണ് സംഭവം.

പ്രിസൺ ഗാർഡ് ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഓഫിസറും ബന്തടുക്ക സ്വദേശിയുമായ ടി.കെ. പ്രശാന്തിനെയാണ് തള്ളിയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരൻ പ്രദീപ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാവിലെ 11.45നാണ് സംഭവം. കഴിഞ്ഞദിവസം ശിവപുരത്തുവെച്ച് രാജപുരം എസ്.ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുകയാണ് ഇരുവരും. വീട്ടിൽ പരസ്പരം ഏറ്റുമുട്ടിയതിലാണ് ഇരുവർക്കും പരിക്കുപറ്റിയത്. ഇതറിഞ്ഞായിരുന്നു പൊലീസ് വീട്ടിലെത്തിയത്. പ്രമോദിനെതിരെ പൊലീസിനെ ആക്രമിച്ചതിന് അഞ്ചു കേസ് ഉൾപ്പെടെ ഏഴ് കേസുകളുണ്ട്.
Brothers attack police
