ഇടുക്കി: (truevisionnews.com) ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ട് ഭർത്താവ്. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Husband escapes leaving wife car accident seriously injured woman hospitalized
