#ecoliinfection | അവധി ആഘോഷങ്ങൾക്ക് തടാകത്തിൽ നീന്തിയവർക്ക് ദേഹാസ്വസ്ഥ്യം; നിരവധിപ്പേർ ആശുപത്രിയിൽ

#ecoliinfection | അവധി ആഘോഷങ്ങൾക്ക് തടാകത്തിൽ നീന്തിയവർക്ക് ദേഹാസ്വസ്ഥ്യം; നിരവധിപ്പേർ ആശുപത്രിയിൽ
Jun 14, 2024 03:16 PM | By Athira V

വിർജീനിയ: ( www.truevisionnews.com ) അവധി ആഘോഷത്തിന് തടാകത്തിൽ നീന്താനെത്തിയവർക്ക് ദേഹാസ്വസ്ഥ്യം, നിരവധിപ്പേർ ആശുപത്രിയിൽ. അമേരിക്കയിലെ വിർജീനിയയിലാണ് സംഭവം. കുട്ടികളും മുതിർന്നവരും അടക്കം വിർജീനിയയിലെ അന്ന തടാകത്തിൽ നീന്തിയവർ ആണ് ചികിത്സ തേടിയിട്ടുള്ളത്.

ഇതിന് പിന്നാലെ തടാകത്തിലെ ജലത്തിൽ ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ബാക്ടീരിയയായ ഇ കൊളിയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തിലാണ് ആരോഗ്യ പ്രവർത്തകരുള്ളത്. ഇ കൊളി ബാക്ടീരിയ ബാധ ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയവരെങ്കിലും ആരിലും ഇനിയും ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

വിവിധ ഇടങ്ങളിലായി ചികിത്സ തേടിയവരിലെ പൊതുവായ കാര്യം അന്ന തടാകത്തിൽ നീന്തിയതെന്നാണ് ആരോഗ്യ പ്രവർത്തകർ വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് തടാകത്തിലെ ജലം പരിസ്ഥിതി വകുപ്പ് അധികൃതരെത്തി പരിശോധനയ്ക്ക് കൊണ്ടുപോയത്.

200 മൈൽ തീരവും 17 മൈൽ വലുപ്പമുള്ളതുമായ തടാകമാണ് അന്ന. 1970ൽ സമീപത്തുള്ള ആണവ റിയാക്ടറിനെ തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ തടാകം സൃഷ്ടിച്ചത്.

ഇതിനാൽ തന്നെ തടാകത്തിന് ഒരു വശത്തെ ജലം തണുത്തതും മറുവശത്ത് ചൂടുള്ളതുമായാണ് കാണുന്നത്. വിശാലമായ തടാകത്തിന്റ വിവിധ മേഖലയിൽ ഇറങ്ങിയവർക്കും അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ തടാകത്തിലെ വെള്ളമാകാം രോഗ കാരണമായതെന്ന നിരീക്ഷണത്തിലാണ് അധികൃതരുള്ളത്.

കടുത്ത വയറിളക്കം, വയറുവേദന,കടുത്ത ക്ഷീണം, പനി എന്നിവയാണ് ഇ കൊളി ബാക്ടീരിയ ബാധയുടെ പ്രധാനലക്ഷണങ്ങൾ. ബാക്ടീരിയയുമായി സമ്പർക്കത്തിലെത്തിയാൽ മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.

ആരോഗ്യമുള്ള മിക്കവരും ബാക്ടീരിയ ബാധ ഒരു ആഴ്ചയ്ക്കുള്ളിൽ അതിജീവിക്കുമെങ്കിലും കുട്ടികളിലും മറ്റും ബാക്ടീരിയ ബാധ ഗുരുതര പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. കുട്ടികളിൽ കിഡ്നി തകരാർ അടക്കമുള്ളവയിലേക്ക് ഇ കൊളി ബാധ കാരണമാകാറുണ്ട്.

#environmental #officials #testing #lake #water #central #virginia #after #least #20 #people #reported #ecoli #infections

Next TV

Related Stories
#donaldtrump |  ട്രംപിൻ്റെ രണ്ടാം വരവ്; അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

Jan 20, 2025 10:49 PM

#donaldtrump | ട്രംപിൻ്റെ രണ്ടാം വരവ്; അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

ലോകനേതാക്കളുടെയും വമ്പൻ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു...

Read More >>
#DonaldTrump | അമ്മയുടെ ഓർമകളെ ചേർത്തുപിടിച്ച് ട്രംപ്; അധികാരമേൽക്കുന്നത് അമ്മ കൊടുത്ത ബൈബിളിൽ തൊട്ട്

Jan 20, 2025 10:22 PM

#DonaldTrump | അമ്മയുടെ ഓർമകളെ ചേർത്തുപിടിച്ച് ട്രംപ്; അധികാരമേൽക്കുന്നത് അമ്മ കൊടുത്ത ബൈബിളിൽ തൊട്ട്

അമ്മ എനിക്ക് നിറയെ സ്നേഹം നൽകി വളർത്തിയത് കൊണ്ട് എനിക്ക് തെറ്റ്...

Read More >>
#Donaldtrump | ഡൊണൾഡ് ട്രംപ് ഇന്ന്  യു എസ് പ്രസിഡൻ്റായി അധികാരമേൽക്കും

Jan 20, 2025 09:15 AM

#Donaldtrump | ഡൊണൾഡ് ട്രംപ് ഇന്ന് യു എസ് പ്രസിഡൻ്റായി അധികാരമേൽക്കും

ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്....

Read More >>
#Gaza | 15 മാസം നീണ്ട രക്തച്ചൊരിച്ചിലുകൾക്ക് വിരാമം; ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

Jan 19, 2025 03:57 PM

#Gaza | 15 മാസം നീണ്ട രക്തച്ചൊരിച്ചിലുകൾക്ക് വിരാമം; ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

ബന്ദികളുടെ പട്ടിക കൈമാറാതെ വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു....

Read More >>
#theft | ലോട്ടറിയടിച്ച പണവുമായി കാറിൽ കയറുന്നതിനിടെ 83കാരിയെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

Jan 17, 2025 03:43 PM

#theft | ലോട്ടറിയടിച്ച പണവുമായി കാറിൽ കയറുന്നതിനിടെ 83കാരിയെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

പാർക്കിംഗ് മേഖലയിലുണ്ടായിരുന്ന മറ്റൊരാൾ ഇടപെട്ടതോടെ വയോധിക രക്ഷപ്പെട്ടെങ്കിലും യുവാവ് ലോട്ടറിയുമായി...

Read More >>
Top Stories