#murder | മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നൽകി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കൾ

#murder |  മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നൽകി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കൾ
Jun 13, 2024 04:47 PM | By Athira V

ജയ്പൂർ: ( www.truevisionnews.com ) പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കൾ. രാജസ്ഥാനിലെ അൽവാർ സ്വദേശികളായ സൂരജ്(50), മകൻ റോബിൻ(27) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ബന്ധുക്കളായ പത്തു പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അൽവാറിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

പഞ്ചാബിൽ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരാണ് സൂരജും റോബിനും പ്രതികളുമെല്ലാം. റോബിൻ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത് ബന്ധുക്കൾക്കിടയിൽ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു.

യുവതിയുമായുള്ള ബന്ധം അറിഞ്ഞപ്പോൾ തന്നെ ബന്ധുക്കൾ എതിർത്തിരുന്നെങ്കിലും ഇത് വകവയ്ക്കാതെ ആയിരുന്നു റോബിന്റെ വിവാഹം. മകന്റെ ഇഷ്ടത്തിന് സൂരജ് എതിര് നിന്നതുമില്ല.

എന്നാൽ ബന്ധുക്കൾ ഇരുവർക്കുമെതിരെ തിരിഞ്ഞു. വിവാഹം കഴിഞ്ഞത് മുതൽ കുടുംബവുമായി ബന്ധുക്കൾ അകൽച്ച പാലിക്കുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച ഒരു മണിയോടെ ബന്ധുക്കൾ സൂരജിന്റെ വീട്ടിൽ കൂട്ടമായെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന ഇരുവരെയും വിളിച്ചുണർത്തി വടികൊണ്ട് അടിച്ചാണ് അക്രമികൾ കൊലപ്പെടുത്തിയത്.

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദയാൽ സിങ് എന്നയാളാണ് കൊലപാതകത്തിന് നേതൃത്വം നൽകിയതെന്നാണ് അൽവാർ പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറയുന്നത്. ഇയാൾ റോബിൻ വിവാഹം ചെയ്ത യുവതിയുടെ ബന്ധുവുമാണ്.

#man #son #killed #relatives #over #love #marriage #rajasthan

Next TV

Related Stories
വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

Jul 10, 2025 07:03 PM

വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

ഗുവാഹത്തിയിൽ ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ്...

Read More >>
പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

Jul 10, 2025 03:53 PM

പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, ഇരുവരുടെയും നില...

Read More >>
യുവതിയുടെ മരണം ഉറപ്പാക്കി, പിന്നാലെ കുഞ്ഞിന് നേരെ തിരിഞ്ഞു; കരഞ്ഞ കുഞ്ഞിന്റെ വായില്‍ ടേപ്പ് ഒട്ടിച്ച ശേഷം കഴുത്തറുത്ത് കൊന്നു; ദാരുണം

Jul 10, 2025 03:23 PM

യുവതിയുടെ മരണം ഉറപ്പാക്കി, പിന്നാലെ കുഞ്ഞിന് നേരെ തിരിഞ്ഞു; കരഞ്ഞ കുഞ്ഞിന്റെ വായില്‍ ടേപ്പ് ഒട്ടിച്ച ശേഷം കഴുത്തറുത്ത് കൊന്നു; ദാരുണം

മുന്‍ പങ്കാളിക്ക് സുഹൃത്തുമായി അവിഹിത ബന്ധമെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്‍റെ കൂടുതല്‍ ക്രൂരത...

Read More >>
Top Stories

GCC News

//Truevisionall