റാഞ്ചി : മദ്യപിക്കാന്‍ പണം നല്‍കാത്തത്തിന്റെ പേരില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ജാര്‍ഖണ്ഡില്‍ ഛത്ര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ തിലേശ്വര്‍ ഗഞ്ചു എന്ന് പേരായ പ്രതിയെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു തിലേശ്വര്‍ പ്രിയ ദേവിയെന്ന യുവതിയെ വിവാഹം കഴിച്ചത്. അയാള്‍ സ്ഥിരമായി മദ്യപിക്കുകയും പ്രിയയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പ്രിയയുടെ സഹോദരന് ഹസാരിബാഗ് നിവാസിയായ നരേഷ് ഗഞ്ചു പറഞ്ഞു.
മദ്യം വാങ്ങാന്‍ വീട്ടുപകരണങ്ങള്‍ പോലും തിലേശ്വര്‍ വിറ്റിരുന്നതായി ബന്ധുക്കളും പറയുന്നു. വ്യാഴാഴ്ച്ചയാണ് മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തിലേശ്വര്‍ ഭാര്യയെ മര്‍ദിച്ചത്. തുടര്‍ന്ന് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം ഓടി രക്ഷപ്പെട്ട തിലേശ്വറിനെ പോലീസ് പെട്ടന്ന് തന്നെ പിടികൂടിയിരുന്നു.
Did not pay for alcohol; The wife was killed by her husband