#newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്​: മകൾ മൊഴി മാറ്റിയത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിൽ -പിതാവ്​

#newbrideabuse |   പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്​: മകൾ മൊഴി മാറ്റിയത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിൽ -പിതാവ്​
Jun 11, 2024 07:27 PM | By Athira V

കൊച്ചി: ( www.truevisionnews.com ) പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതി മൊഴിമാറ്റിയത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിലാണെന്ന് പിതാവ്. മകൾ ഭർതൃവീട്ടുകാരുടെ കസ്റ്റഡിയിലാണെന്നും തങ്ങൾക്കെതിരെ മകൾ പറയുന്നത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിലാണെന്നും പിതാവ് ഹരിദാസൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മകൾക്ക് മാനസികമായി ചില പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്.

കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഒരു സമ്മർദവുമുണ്ടായിട്ടില്ല. അവളുടെ കഴുത്തിലെ പാടുകൾ, മൂക്കിൽ നിന്ന് രക്തം വന്നതിന്റെ അടയാളങ്ങൾ, തലയിലെ മുഴ, ഇതൊന്നും ഞങ്ങൾ സൃഷ്ടിച്ചതല്ലല്ലോ... ഇതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അവൾ പറയുന്നത്.

ഞങ്ങൾ ഇതൊക്കെ കണ്ടതാണ്. അവൾ അത്​ നിഷേധിച്ചിട്ടുണ്ടെങ്കിൽ അവരുടെ നിർബന്ധം മൂലമാണ്’ - പിതാവ്​ പറഞ്ഞു. രക്ഷപ്പെടാൻ ഇതുമാത്രമാണ് വഴിയെന്ന് മനസ്സിലാക്കിയ രാഹുൽ ചെയ്യിപ്പിക്കുന്നതാണ് ഇതെന്നും പിതാവ് ആരോപിച്ചു.

‘ഈ ദിവസം വരെ അവളെ സംരക്ഷിച്ചു. മകൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല. മകളുടെ വിഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞു. രഹസ്യമൊഴി കൊടുക്കാൻ പോയപ്പോഴും മകൾ ഒരെതിർപ്പും പറഞ്ഞില്ല.

തിങ്കളാഴ്ചയാണ്​ മിസിങ്​ ആണെന്ന് മനസ്സിലാക്കിയത്. ഫോണിൽ ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിലേക്ക് വിളിച്ചപ്പോൾ അവധിയിലാണെന്നറിഞ്ഞു. മകളെ നഷ്ടപ്പെടാൻ പാടില്ലെന്നും തുടർനടപടികൾ കൂടിയാലോചിച്ച് ചെയ്യുമെന്നും പിതാവ് പറഞ്ഞു.

#girls #father #comment #pantheerankavu #domestic #violence #case

Next TV

Related Stories
ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

Feb 8, 2025 11:42 PM

ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു....

Read More >>
നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

Feb 8, 2025 11:40 PM

നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറശ്ശാല പൊലീസ്...

Read More >>
ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

Feb 8, 2025 10:54 PM

ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും നടത്തിയ ഇടപെടലാണ്...

Read More >>
വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

Feb 8, 2025 10:31 PM

വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ...

Read More >>
Top Stories