#privatebusconductor | 'ദൈവത്തിന്റെ കൈക്ക് മിന്നൽ വേഗം'; സ്വകാര്യ ബസിൽ നിന്ന് വീണ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർക്ക് വീണ്ടും ആദരം

#privatebusconductor | 'ദൈവത്തിന്റെ കൈക്ക് മിന്നൽ വേഗം'; സ്വകാര്യ ബസിൽ നിന്ന് വീണ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർക്ക് വീണ്ടും ആദരം
Jun 11, 2024 07:18 PM | By Athira V

കൊല്ലം: ( www.truevisionnews.com ) യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ബസ് കണ്ടക്ടറെ ആദരിച്ചു . യാത്രയ്ക്കിടെ സ്വകാര്യ ബസിൽ നിന്നും പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ നിമിഷ നേരം കൊണ്ട് പിടിച്ചു കയറ്റി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന സ്വകാര്യ ബസ് കണ്ടക്ടറും കൊല്ലം മൺറോതുരുത്ത് സ്വദേശിയുമായ ബിജിത്‌ ലാലിനെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി. മനോഹർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പകൽ 2.10ന് ചവറ- അടൂർ- പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിൻവാതിൽ കൈ തട്ടി തുറന്ന് പുറത്തേക്ക് വീഴുന്നതിനിടെയാണ് പടിഞ്ഞാറെ കല്ലട സ്വദേശിയായ ജയകൃഷ്ണൻ എന്ന യുവാവിനെ അത്ഭുതകരമായി ഒറ്റ കൈ കൊണ്ട് പിടിച്ചു രക്ഷിച്ചത്.

ബോർഡ് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. സജീവ് കുമാർ സീനിയർ സൂപ്രണ്ട് ആർ. ശ്രീകുമാർ, ബിജിത്ത് ലാൽ എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം മിന്നൽ വേഗത്തിലെത്തി 'ദൈവത്തിന്റെ കൈ' എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വീഴാൻ പോയ യുവാവിന്റെ പുറത്ത് തട്ടി ബസിന്റെ വാതിലും തുറന്ന് പോയിരുന്നു. യുവാവാകട്ടെ കഷ്ടിച്ചാണ് ഇടതു കൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയിൽ പിടിക്കാനായത്. യാത്രക്കാരന്റ ജീവൻ രക്ഷിച്ച കണ്ടക്ടറെ മോട്ടോർ വാഹന വകുപ്പും ആദരിച്ചു.

ടിക്കറ്റ് എടുത്തതിന് പിന്നാലെ ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ച് വീഴാൻ പോയപ്പോൾ ഒറ്റക്കൈ കൊണ്ടാണ് കണ്ടക്ടർ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്. മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നൽകുന്നതിനിടയിൽ തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനം. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ യുവാവ് ബസിന് പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടായേനെ.

#private #bus #conductor #who #saved #passenger #life #honored #kollam

Next TV

Related Stories
#drowned | വെ​ള്ള​ക്കെ​ട്ടി​ൽ വീണ്   മ​രി​ച്ച ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ക​ണ്ണീ​രോ​ടെ വി​ട

Jun 19, 2024 12:08 PM

#drowned | വെ​ള്ള​ക്കെ​ട്ടി​ൽ വീണ് മ​രി​ച്ച ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ക​ണ്ണീ​രോ​ടെ വി​ട

അ​തു​കൊ​ണ്ടു​ത​ന്നെ കൊ​യാ​മ്പു​റം ഗ്രാ​മ​ത്തി​ലെ മു​ഴു​വ​നാ​ളു​ക​ൾ​ക്കും ഈ ​കു​രു​ന്നു​ക​ളെ...

Read More >>
#extortionmoney | ഭീഷണിപ്പെടുത്തി പണം ത​ട്ടി​യ കേസ്; മൂന്നുപേർക്ക് നാലുവർഷം തടവ്

Jun 19, 2024 11:46 AM

#extortionmoney | ഭീഷണിപ്പെടുത്തി പണം ത​ട്ടി​യ കേസ്; മൂന്നുപേർക്ക് നാലുവർഷം തടവ്

ഖ​ത്ത​റി​ലെ ബി​സി​ന​സു​കാ​ര​നാ​യ ക​രി​യാ​ട് സ്വ​ദേ​ശി സാ​ദി​ഖ് ക​ണ്ടി​യി​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ്...

Read More >>
#byelection |ഉപതെരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയിൽ രമ്യഹരിദാസിനും സാധ്യത

Jun 19, 2024 11:39 AM

#byelection |ഉപതെരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയിൽ രമ്യഹരിദാസിനും സാധ്യത

ഷാഫി പറമ്പിലിന്റെ പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഒരു യുവനേതാവ് തന്നെ സ്ഥാനാർഥിയാകണമെന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്....

Read More >>
#PinarayiVijayan  | ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Jun 19, 2024 11:23 AM

#PinarayiVijayan | ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ...

Read More >>
#vishnudeath | മഴമാറി കണ്ണീർമഴ.... ഖത്തറിലെ വാഹനാപകടം; നവനീതിന് നാടിൻ്റെ യാത്രാമൊഴി

Jun 19, 2024 11:12 AM

#vishnudeath | മഴമാറി കണ്ണീർമഴ.... ഖത്തറിലെ വാഹനാപകടം; നവനീതിന് നാടിൻ്റെ യാത്രാമൊഴി

ഖത്തർ ദോഹയിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ ഇരുപത്തിയൊന്നുകാരൻ്റെ വേർപാട് കുടുംബത്തിന് മാത്രമല്ല , ഈ നാടിന് തന്നെ ഇനിയും...

Read More >>
#bombblast |എരഞ്ഞോളി ബോംബ് സ്ഫോടനം:കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി,സിപിഎം ആയുധം താഴെവെക്കണമെന്ന് പ്രതിപക്ഷം

Jun 19, 2024 11:00 AM

#bombblast |എരഞ്ഞോളി ബോംബ് സ്ഫോടനം:കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി,സിപിഎം ആയുധം താഴെവെക്കണമെന്ന് പ്രതിപക്ഷം

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍...

Read More >>
Top Stories