#Accident | ബസിനടിയിൽപ്പെട്ട് ബാക്ക് യാത്രക്കാരൻ മരിച്ചു; അപകടം കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ

#Accident | ബസിനടിയിൽപ്പെട്ട് ബാക്ക് യാത്രക്കാരൻ മരിച്ചു; അപകടം കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ
Jun 10, 2024 04:50 PM | By VIPIN P V

മലപ്പുറം: (truevisionnews.com) തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. യുവാവ് ഓടിച്ചിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് തൃശൂരിലും സമാനമായ അപകടത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. പാവറട്ടി പൂവ്വത്തൂര്‍ – പറപ്പൂര്‍ റൂട്ടിലുണ്ടായ വാഹനാപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രികനായ 19 വയസുകാരന്‍ മരിച്ചത്.

പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. സഫര്‍ ഓടിച്ച സ്‌കൂട്ടര്‍ റോഡിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു.

ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ബസുമായുണ്ടായ കൂട്ടിയിടിയുടെ ആഘാതത്തിൽ സ്‌കൂട്ടര്‍ പൂര്‍ണമായും തകരുകയും ചെയ്തു.

#Back #passenger #dies #falling #under #bus; #Accident #overtaking #car

Next TV

Related Stories
എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; ദുഃഖം താങ്ങാനാകാതെ ഉറ്റവർ, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

Apr 25, 2025 10:53 AM

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; ദുഃഖം താങ്ങാനാകാതെ ഉറ്റവർ, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ഗവർണർ രാജേന്ദ്ര ആർലേക്കർ അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അർപ്പിച്ചു. നൂറുകണക്കിന് സാധാരണക്കാരും ആദരം...

Read More >>
കോഴിക്കോട് കാരപ്പറമ്പ് റോഡിൽ ബൈക്കുകള്‍ തെന്നിവീഴുന്നു; കാരണമറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി

Apr 25, 2025 10:33 AM

കോഴിക്കോട് കാരപ്പറമ്പ് റോഡിൽ ബൈക്കുകള്‍ തെന്നിവീഴുന്നു; കാരണമറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി

ഇതാണ് അപകടപരമ്പരയ്ക്ക് കാരണമായത്. കാര്യം പിടികിട്ടിയതോടെ ഒട്ടും വൈകിയില്ല. നേരെ 101ലേക്ക് വിളിച്ചു. അഗ്നിരക്ഷാസേന പറന്നെത്തി. 20 മിനിറ്റ് കൊണ്ട്...

Read More >>
ഇനി സ്വല്പം വിശ്രമിക്കാം....; സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വേഗം വിട്ടോളൂ

Apr 25, 2025 10:26 AM

ഇനി സ്വല്പം വിശ്രമിക്കാം....; സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വേഗം വിട്ടോളൂ

ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്....

Read More >>
കോഴിക്കോട് വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്

Apr 25, 2025 10:13 AM

കോഴിക്കോട് വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്

ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ ഇയാളുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറി ഇറങ്ങുകയും...

Read More >>
കാട്ടാന ആക്രമണം; മരിച്ച അറുമുഖന്റെ പോസ്റ്റുമാർട്ടം വൈകും

Apr 25, 2025 09:25 AM

കാട്ടാന ആക്രമണം; മരിച്ച അറുമുഖന്റെ പോസ്റ്റുമാർട്ടം വൈകും

സംഭവത്തെ തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്....

Read More >>
Top Stories