#touristepass |ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് തുടരും; സഞ്ചാരികള്‍ക്ക് നിയന്ത്രണമില്ലെന്ന് അധികൃതര്‍

#touristepass |ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് തുടരും; സഞ്ചാരികള്‍ക്ക് നിയന്ത്രണമില്ലെന്ന് അധികൃതര്‍
Jun 8, 2024 04:35 PM | By Susmitha Surendran

(truevisionnews.com)  സ്വകാര്യവാഹനങ്ങളിലുള്‍പ്പെടെ നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇ-പാസ് വേണമെന്ന നിബന്ധന ജൂണ്‍ 30 വരെ തുടരും.

ഹില്‍സ്റ്റേഷനുകളിലേക്കുള്ള സന്ദര്‍ശകരുടെ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.

ഇ-പാസുകള്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികള്‍ക്ക് ഒരു നിയന്ത്രണവുമില്ലെന്നും എന്നാല്‍, വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും പറഞ്ഞു.

പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും ഇ-പാസുകള്‍ ആവശ്യമില്ല. ഇ-പാസ് ലഭ്യമാക്കുന്നതിന് ചെക്‌പോസ്റ്റുകളില്‍ത്തന്നെ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇ-പാസ് അനുവദിക്കും. വേനല്‍ക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികര്‍ക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സന്ദര്‍ശകര്‍ക്കായി സര്‍ക്കാര്‍ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടി.എന്‍. ഇ-പാസ് ഓണ്‍ലൈന്‍ അപേക്ഷാപ്രക്രിയ തുടങ്ങിയിരുന്നു.

രജിസ്റ്റര്‍ ചെയ്യുകയും സന്ദര്‍ശന തീയതി മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യണമെന്നും അവരുടെ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വേണമെന്നും ഉത്തരവുണ്ടായിരുന്നു. ഈ രണ്ട് പട്ടണങ്ങള്‍ക്കു പുറത്ത് താമസിക്കുന്ന എല്ലാവര്‍ക്കും, ഒരു ഇ-പാസ് രജിസ്ട്രേഷന്‍ ആവശ്യമാണ്.

#E-pass #continue #Ooty #Kodaikanal #Authorities #say #no #restriction #tourists

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
Top Stories

Entertainment News