(truevisionnews.com) വാവിട്ട വാക്ക് ഇരുതല മൂർച്ചയുള്ള വാളിനേക്കാൾ അപകടകാരിയാണ് എന്ന് പറയാറില്ലേ? അത്തരത്തിൽ വാവിട്ടു പോയ ഒരു വാക്കിന് വലിയ വില കൊടുക്കേണ്ടി വന്ന ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
തന്‍റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ച് 'അധിക്ഷേപകരവും ലൈംഗിക ചുവയുള്ളതുമായ' പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഒരു പിതാവ് സ്പാനിഷ് സ്റ്റേജ് കോമഡിയന്‍ ജെയിം കാരവാക്കയുടെ മുഖത്ത് അടിച്ചത്.
സ്പാനിഷ് നഗരമായ അലികാന്‍റെയിൽ ഒരു സ്റ്റേജ് പരിപാടിക്കിടയാണ് ജെയിം കാരവാക്ക എന്ന കൊമേഡിയന് വേദിയിലുണ്ടായിരുന്ന വ്യക്തിയിൽ നിന്നും മർദ്ദനമേറ്റത്.
ഇയാൾ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ വേദിയിലുണ്ടായിരുന്ന മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കുറിച്ച് നടത്തിയ പരാമർശമാണ് പ്രശ്നങ്ങൾക്ക് കാരണം. തന്‍റെ കുഞ്ഞിനെ കുറിച്ച് നടത്തിയ മോശം പരാമർശത്തിൽ പ്രകോപിതനായ പിതാവ് വേദിയിൽ കയറിയാണ് കോമേഡിയന്‍റെ മുഖത്ത് അടിച്ചത്.
സംഭവത്തിന് ശേഷം ജെയിം കാരവാക്ക എല്ലാവരോടും ക്ഷമാപണം നടത്തി. തന്‍റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ താൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു എന്നും അക്രമം മാറ്റിവെച്ച് എല്ലാവർക്കും സ്വതന്ത്രമായി വളരാൻ നല്ലൊരു ലോകം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജെയിം കാരവാക്ക തന്‍റെ എക്സ് ഹാന്‍റില്‍ സംഭവത്തെ കുറിച്ച് ഇങ്ങനെ എഴുതി, 'സംഭവിച്ചതിന് ശേഷം, ഒരു തമാശയായി ഉദ്ദേശിച്ചിരുന്നത് ആത്യന്തികമായി നിർഭാഗ്യകരമാണ്, എന്‍റെ ഭാഗത്ത് നിന്ന് ഒട്ടും ഉചിതമായ അഭിപ്രായമല്ല.
രോഗം ബാധിച്ചതായി തോന്നുന്നവരോട് ക്ഷമ ചോദിക്കുന്നു. നമുക്ക് അക്രമം മാറ്റിവച്ച് ആളുകൾക്ക് സ്വതന്ത്രരായി വളരാൻ ഒരു നല്ല ലോകം അവശേഷിപ്പിക്കാം.'
#made #obscene #joke #about #threemonthold #baby #Father #slapped #face #stage #comedian