#WhatsApp | വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ

 #WhatsApp | വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ
Jun 7, 2024 10:43 AM | By Aparna NV

 (truevisionnews.com) ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് സാമൂഹ്യമാധ്യമ ഭീമനായ മെറ്റ. വാട്‌സ്ആപ്പ് ബിസിനസ് ആപ്പില്‍ ഇനി മുതല്‍ മെറ്റ വെരിഫൈഡ് ബാഡ്‌ജുകള്‍ ലഭിക്കും എന്നതാണ് പുതിയ പ്രത്യേകത.

ബ്രസീലിലെ സാവോ പോളോയില്‍ നടന്ന വാര്‍ഷിക ബിസിനസ് യോഗത്തില്‍ മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. മെറ്റയുടെ വെരിഫൈഡ് ബാഡ്‌ജുകള്‍ വാട്‌സ്‌ആപ്പ് ബിസിനസിലേക്കും വരികയാണ്.

ഇന്ത്യക്ക് പുറമെ ബ്രസീല്‍, ഇന്തോനേഷ്യ, കൊളംബിയ എന്നിവിടങ്ങളിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. മെറ്റയുമായി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത ബിസിനസ് അക്കൗണ്ടുകളിലാണ് വെരിഫൈഡ് ബാഡ്‌ജ് ദൃശ്യമാവുക.

ഇത്തരം വെരിഫൈഡ് ബിസിനസ് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ വിശ്വാസ്യത കൂട്ടും എന്നാണ് മെറ്റയുടെ കണക്കുകൂട്ടല്‍. മെറ്റയുടെ മറ്റ് ഉല്‍പന്നങ്ങളായ ഫേസ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണുന്നതുപോലെ ബ്ലൂ ടിക്കും മെറ്റ വെരിഫൈഡ് എന്ന എഴുത്തും വാട്‌സ്‌ആപ്പ് ബിസിനസ് പേജുകളിലും ചാനലുകളിലും ദൃശ്യമാകും.

ജീവനക്കാരുടെ എല്ലാ വാട്‌സ്ആപ്പിലും വെരിഫൈഡ് ബിസിനസ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും എന്നതും സവിശേഷതയാണ്. വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളുടെ വിശ്വാസ്യത മെറ്റ കുറേക്കാലമായി നേരിടുന്ന പ്രായോഗിക പ്രശ്‌നമാണ്.

വെരിഫൈഡ് അക്കൗണ്ടുകള്‍ വരുന്നതോടെ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അവരുടെ ബിസിനസ് വര്‍ധിപ്പിക്കാനായേക്കും എന്ന കണക്കുകൂട്ടലുമുണ്ട്.

ഉപഭോക്താക്കള്‍ക്ക് പുതിയ ഉല്‍പന്നങ്ങള്‍ കണ്ടെത്താന്‍ സഹായകമാകുന്ന എഐ ടൂളുകളും വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളില്‍ വരും. ഇതിനായുള്ള സാങ്കേതിക പരിശ്രമങ്ങളിലാണ് മെറ്റ ഇപ്പോള്‍.

#Verified #badges #on #WhatsApp #Business #app #Meta #by #introducing #new #features

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories