#PKKunhalikutty |'തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്; എൻഡിഎ വിജയിച്ചത് ഇരുമുന്നണികളും പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

#PKKunhalikutty |'തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്; എൻഡിഎ വിജയിച്ചത് ഇരുമുന്നണികളും പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
Jun 5, 2024 08:59 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)   കെ മുരളീധരനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ മുരളീധരന്‍ നിരാശപ്പെടേണ്ടതില്ലെന്നും മുരളി മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. വടകരയാണ് മത്സരിച്ചിരുന്നതെങ്കില്‍ മുരളി വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നു.

തൃശൂരില്‍ എന്‍ഡിഎ വിജയിച്ചത് എല്‍ഡ‍ിഎഫും യുഡിഎഫും ആഴത്തില്‍ പരിശോധിക്കണം. സമസ്തയിലെ ഒരു ചെറിയ വിഭാഗം തെരഞ്ഞെടുപ്പില്‍ പ്രശ്നം ഉണ്ടാക്കി വാര്‍ത്തയാക്കാന്‍ നോക്കിയതായും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

അതിനിടെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരന്‍ തുറന്നുവിട്ട ആരോപണങ്ങളില്‍ വട്ടംചുറ്റുകയാണ് കോണ്‍ഗ്രസ്. തൃശൂരിലെ കുരുതിക്ക് നിന്നു കൊടുക്കേണ്ടതില്ലെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.

മുരളീധരന്‍റെ മുനവച്ച ആരോപണങ്ങളോട് കരുതലോടെ മതി പ്രതികരണമെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. പ്രത്യേക ദൗത്യവുമായി മുരളീധരന്‍ തൃശൂരിലിറങ്ങിയപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന സഹോദരി പത്മജ നല്‍കിയ മുന്നറിയിപ്പായിരുന്നു ജില്ലാ കോണ്‍ഗ്രസില്‍ കൂടെയുള്ളവരെ വിശ്വസിക്കരുത് എന്നത്.

സഹോദരിയുടെ വാക്കുകള്‍ അച്ചട്ടായി എന്ന വിലയിരുത്തലിലാണ് കെ മുരളീധരൻ. വാരിയതാണെന്ന് മുനവച്ചു പറഞ്ഞ മുരളീധരന്‍ ഇനി പൊതുപ്രവര്‍ത്തനത്തിന് ഇല്ലെന്ന കടുത്ത നിലപാടെടുത്താണ് കോഴിക്കോട്ടേക്ക് മടങ്ങിയത്.

മുരളീധരന്‍റെ ആരോപണത്തിന്‍റെ മുനവരുന്നത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ടി എന്‍ പ്രതാപന്‍ മുതല്‍ ആളെക്കൂട്ടാന്‍ നേതാക്കളെ വിട്ടു നല്‍കാത്ത കേന്ദ്ര നേതൃത്വത്തിന് വരെ നേരെയാണ്.

ആരൊക്കെ പാലം വലിച്ചു എന്ന് മുരളി വരും ദിവസങ്ങളില്‍ വെളിപ്പെടുത്തിയേക്കാം. അതുകൊണ്ടു തന്നെ പ്രകോപനമൊഴിവാക്കുകയാണ് നേതാക്കള്‍.

വോട്ടെണ്ണല്‍ കഴിഞ്ഞ് മുരളീധരനെ കാണാന്‍ മണ്ണൂത്തിയിലെത്തിയ ജില്ലാ നേതാക്കളോട് അതിരൂക്ഷമായിട്ടായിരുന്നു മുരളിയുടെ പ്രതികരണം. സംസ്ഥാനം മുഴുവന്‍ യുഡിഎഫ് തരംഗമുണ്ടായപ്പോള്‍ തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പോയതിന് പിന്നാലെ പത്മജ ഇന്ന് തൃശൂരെത്തുന്നുണ്ട്.

#PKKunhalikutty #supports #KMuralidharan.

Next TV

Related Stories
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

Nov 26, 2024 08:48 PM

#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

10,000 രൂപയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തീർത്ത് കൂടുതൽ സ്വർണാഭരണവും പണവും ആവശ്യപ്പെട്ട് ഷീജയെ ക്രൂരമായി...

Read More >>
Top Stories