തൃശ്ശൂർ : (truevisionnews.com) ഒന്നില്‍പിഴച്ചാല്‍ മൂന്നെന്ന പഴംപറച്ചിലുകളെ യാഥാര്‍ഥ്യമാക്കാന്‍ വോട്ടെണ്ണല്‍ പകുതിയോളം പൂര്‍ത്തിയാവുമ്പോള്‍ അമ്പതിനായിരം കടത്തിയിരിക്കുന്നു തന്റെ ഭൂരിപക്ഷം.
ചരിത്ര മധുരപ്രതികാരം. അവസാന കണക്ക് വരുമ്പോള്‍ ഭൂരിപക്ഷം 58,107 ഇടതു കുത്തകയായ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങി തൃശ്ലൂരുകാരുടെ പ്രിയപ്പെട്ട സുനിയേട്ടനെ തന്നെ ഇടതുപക്ഷം രംഗത്തിറക്കിയെങ്കിലും സുരേഷ്‌ഗോപിയുടെ മുന്നേറ്റത്തിന് മുന്നില്‍ വി.എസ് സുനില്‍കുമാറും അടിയറവ് പറയാനൊരുങ്ങുകയാണ്.
അതുപോലെ അപ്രതീക്ഷിതമായെത്തി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് കരുതിയ മുരളീധരന് ഇതുവരെ മൂന്നാം സ്ഥാനത്ത് നിന്നും മുന്നേറാനും കഴിഞ്ഞിട്ടില്ല.
2019 ല്‍ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 93633 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ച ടി.എന്‍ പ്രതാപന്റെ അടുത്തെത്താന്‍ പോലും മുരളിക്ക് സാധിച്ചില്ല.
മോദിയുടെ രണ്ടക്ക സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ എന്ത് വിലകൊടുത്തും തൃശ്ശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ നേരത്തെ ഒരുങ്ങിത്തിരിഞ്ഞിരുന്നു ബി.ജെ.പി.
കരുവന്നൂര്‍ വിഷയത്തില്‍ സുരേഷ്‌ഗോപി തന്നെ നേരിട്ടിറങ്ങി മാര്‍ച്ച് നടത്തിയത് ഇത് തിരഞ്ഞെടുപ്പില്‍ കൃത്യമായി ഉപയോഗിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. ഇതിന് പുറമെ ഭരണവിരുദ്ധ വികാരവും ഗുണമായെന്നാണ് കണക്ക് കൂട്ടുന്നത്.
#Thrissur, #majority #crossed #half #lakh; #SureshGopi #bloom #lotus #Kerala