#ganja | തിരൂരിൽ ഏഴ് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

#ganja | തിരൂരിൽ ഏഴ് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
Jun 3, 2024 07:13 PM | By VIPIN P V

തിരൂർ: (truevisionnews.com) മലപ്പുറം ജില്ലയിലെ തിരൂരിൽ ഏഴ് കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.

തിരൂർ കുറ്റിപ്പുറം ഭാഗത്ത് വച്ചാണ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്.

തിരൂർ മാറാക്കര സ്വദേശി മുഹമ്മദ് ഫൈസൽ, പശ്ചിമ ബംഗാൾ ഇസ്ലം പൂർ സ്വദേശി സോഫിക്കൂൾ മണ്ഡൽ എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് പൊക്കിയത്.

ഇവരെ എക്സൈസ് ചോദ്യം ചെയ്തുവരികയാണ്. ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും എവിടെ നിന്നാണ് ലഭിച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ മുരുഗദാസിന്‍റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എസ് .ജി . സുനിൽ, പ്രിവന്റിവ് ഓഫീസർ എൻ . കെ. മിനുരാജ്,

പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് മാരായ രാജീവ് കുമാർ കെ, സുനീഷ് പി.ഇ , ലെനിൻ എ.വി ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ. മുഹമ്മദാലി,വി‌ടി കമ്മുക്കുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എം. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

#Two #youths #arrested #Tirur #ganja

Next TV

Related Stories
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

Nov 26, 2024 08:48 PM

#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

10,000 രൂപയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തീർത്ത് കൂടുതൽ സ്വർണാഭരണവും പണവും ആവശ്യപ്പെട്ട് ഷീജയെ ക്രൂരമായി...

Read More >>
Top Stories