കോഴിക്കോട് : (truevisionnews.com) വടകര മണ്ഡലത്തിലെ ബിജെപി വോട്ടുകളെ കുറിച്ച് ചിന്തിച്ച് തല പുണ്ണാക്കിയവർ എന്തായാലും ബിജെപിക്കാരല്ല.
എൽഡിഎഫും യുഡിഎഫുമാണ് ബിജെപി നേടുന്ന വോട്ടുകളെ കുറിച്ച് ചിന്തിച്ച് തല പുകഞ്ഞത്. കഴിഞ്ഞ തവണ 80000 ൽ പരം വോട്ടു കിട്ടിയ ബിജെപിക്ക് ഇത്തവണ ഒരു ലക്ഷം മുതൽ ഒന്നേ കാൽ ലക്ഷം വരെ വോട്ട് കിട്ടുമെന്ന് ബിജെപി നേതൃത്വം വിശദീകരിക്കുന്നുണ്ട്.
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി വോട്ടുകൾ കൂടുന്ന പക്ഷം എൽഡിഎഫ് സ്ഥാനാർത്ഥി ശൈലജ ടീച്ചറുടെ വിജയ സാധ്യത ഉയരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് .
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ ബി ജെ പി ജയിക്കുമെന്നും അതിനാൽ പാലക്കാട് എം എൽ എ ആയ ഷാഫിയെ വടകരയിൽ ജയിപ്പിച്ചാൽ ഉപതെരഞെടുപ്പ് വരുമെന്നും അതിന് ബി ജെ പി ശ്രമിക്കുമെന്നും പ്രചരണമുണ്ട് . എന്നാൽ അത്തരം വാദങ്ങൾ ബി ജെ പി നേതൃത്വം തള്ളി കളയുന്നു.
തങ്ങളുടെ വോട്ടുകൾ തങ്ങൾക്ക് ലഭിക്കാനുള്ള പ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. എന്നാൽ വടകരയിൽ ബി ജെ പി വോട്ട് യുഡി എഫിന് ചെയ്തു എന്നാണ് സി പി ഐ എം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നത് .
കഴിഞ്ഞ തവണ ബി ജെ പിയുടെ മുഖ്യ എതിരാളി പി ജയരാജനായിരുന്നു എൽഡി എഫ് സ്ഥാനാർത്ഥി , അതിനാൽ ജയരാജൻ്റെ പരാജയം ഉറപ്പാക്കാൻ ബി ജെ പി പ്രവർത്തകരും അനുഭാവികളും കഴിഞ്ഞ തവണ യു ഡി എഫി ന് വോട്ട് ചെയ്തിട്ടുണ്ടെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു.
അതിൽ കൂടുതൽ വോട്ടോന്നും ഇത്തവണ മറിയില്ലെന്നും വിലയിരുത്തൽ ഉണ്ട് ബിജെപിക്ക് ഒരു ലക്ഷം വോട്ടിന് മുകളിൽ ലഭിച്ചാൽ അത് യു.ഡി. എഫിൻ്റെ സാധ്യതകളെയും ബി ജെ പി വോട്ട് 80000 ൽ കുറഞ്ഞാൽ അത് എൽഡിഎഫി ൻ്റെ സാധ്യതകളെയും ബാധിക്കും.
ഈ കാരണം കൊണ്ടാണ് ബിജെപി വോട്ടിൽ അവർക്കില്ലാത്ത ആശങ്ക എൽഡിഎഫും യുഡിഎഫും പങ്കുവെക്കുന്നത്
#BJP #vote #Vadakara #LDF #UDF #Lok #Sabha #Election #2024