#Oppof27|നിരവധി സവിശേഷ ഫീച്ചറുകൾ അടങ്ങിയ എഫ്27 സീരീസ് ഫോണുകളുമായി ഒപ്പോ

#Oppof27|നിരവധി സവിശേഷ ഫീച്ചറുകൾ അടങ്ങിയ എഫ്27 സീരീസ് ഫോണുകളുമായി ഒപ്പോ
Jun 2, 2024 04:24 PM | By Meghababu

 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ എഫ് 27 സീരീസ് ജൂൺ 13 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ മൂന്ന് സ്മാര്‍ട്ട്ഫോണുകൾ എഫ് സീരീസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒപ്പോ എഫ് 27, ഒപ്പോ എഫ് 27 പ്രോ, ഒപ്പോ എഫ് 27 പ്രോ പ്ലസ് എന്നിവയാണ് പുതിയ മോഡലുകള്‍.IP69 റേറ്റിങ്ങുമായിട്ടായിരിക്കും മുന്‍നിര മോഡലായ ഒപ്പോ എഫ് 27 പ്രോ പ്ലസ് അവതരിപ്പിക്കുക. iPhone 15, Samsung Galaxy S24 അള്‍ട്രാ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ പോലും ലഭ്യമല്ലാത്ത ഫീച്ചറാണിത്. ഈ ശ്രേണിയിലെ എല്ലാ മോഡലുകളും ഒരു വീഗന്‍ ലെതര്‍ ബാക്ക് പാനലുമായാണ് വരുന്നത്.

ഒപ്പോ എഫ് 27 പ്രോയും ഒപ്പോ എഫ് 27 പ്രോ പ്ലസും MediaTek Dimensity 7050 പ്രൊസസറും 12GB വരെ റാം പിന്തുണയോടെയുമായിരിക്കും വരിക.

രണ്ട് മോഡലുകള്‍ക്കും 64 എംപി പ്രധാന ക്യാമറയും 2 എംപി സെക്കന്‍ഡറി ക്യാമറയും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഫോണുകളില്‍ 5000mAh ബാറ്ററിയും 67W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗും ഉണ്ടായിരിക്കാമെന്നാണ് റിപ്പോർട്ടുകള്‍.

#Oppo #F27 #series #phones #packed #unique $features

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories