#killed | കൊലപ്പെടുത്തിയത് 49 സ്ത്രീകളെ, മൃതദേഹം പന്നികൾക്ക്; കുപ്രസിദ്ധ സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു

#killed | കൊലപ്പെടുത്തിയത് 49 സ്ത്രീകളെ, മൃതദേഹം പന്നികൾക്ക്; കുപ്രസിദ്ധ സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു
Jun 1, 2024 05:25 PM | By VIPIN P V

ഒട്ടാവ: (truevisionnews.com) കാനഡയെ ഞെട്ടിച്ച സീരിയൽ കില്ലർ വില്ലി പിക്‌ടൺ (റോബർട്ട് പിക്ടണ്‍) ജയിലിൽ കൊല്ലപ്പെട്ടു.

മെയ് 19 ന് ക്യൂബെക്കിലെ പോർട്ട്-കാർട്ടിയർ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. 71-ാം വയസ്സിലായിരുന്നു മരണം.

റോബർട്ട് പിക്‌ടൺ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 26 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ഇയാൾ 2007ലാണ് ശിക്ഷിക്കപ്പെട്ടത്.

വാൻകൂവറിലെ പോർട്ട് കോക്വിറ്റ്‌ലാമിൽ പന്നി കർഷകനായിരുന്നു ഇയാൾ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഞെട്ടിപ്പിക്കുന്ന അന്വേഷണത്തിനൊടുവിലാണ് ഇയാൾ അമ്പതോളം സ്ത്രീകളെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.

ലൈം​ഗിക തൊഴിലളികളും മയക്കുമരുന്നിന് അടിമകളുമായിരുന്നു കൊല്ലപ്പെട്ട സ്ത്രീകളിലേറെയും.

കൊലപാതകത്തിന് ശേഷം മൃതദേഹം പന്നികൾക്ക് തീറ്റയായി നൽകുകയായിരുന്നു ഇയാളുടെ പതിവ്. 1980 നും 2001 നും ഇടയിൽ വാൻകൂവറിലെ ഡൗണ്ടൗൺ ഈസ്റ്റ്സൈഡ് പരിസരത്ത് നിന്ന് 70 ഓളം സ്ത്രീകളെയാണ് കാണാതായത്.

പണവും മയക്കുമരുന്നും വാ​ഗ്ദാനം ചെയ്താണ് ഇയാൾ സ്ത്രീകളെ ക്ഷണിച്ചത്. 2008-ലെ ഗാർഡിയൻ റിപ്പോർട്ട് പ്രകാരം, ഇയാൾ കൊന്നുവെന്ന് അവകാശപ്പെടുന്ന 49 പേരിൽ 33 സ്ത്രീകളുടെ അവശിഷ്ടങ്ങളോ ഡിഎൻഎയോ അദ്ദേഹത്തിൻ്റെ ഫാമിൽ നിന്ന് കണ്ടെത്തി.

ഇയാളുടെ ഫാമിൽ നിന്ന് തലയോട്ടികളും കാലുകളും ഉൾപ്പെടെയുള്ള മനുഷ്യാവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

വിചാരണയ്ക്കിടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇരകളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിനെക്കുറിച്ചും അവരുടെ അവശിഷ്ടങ്ങൾ പന്നികൾക്ക് നൽകുന്നതിനെക്കുറിച്ചും രഹസ്യ ഉദ്യോഗസ്ഥനോട് പറഞ്ഞതും പുറത്തുവന്നിരുന്നു.

ഇയാളുടെ ഫാമിൽ നിന്ന് പന്നിയിറച്ചി വാങ്ങിയവരോട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

വിചാരണ വേളയിൽ റോബർട്ട് പിക്‌ടൺ തൻ്റെ കുറ്റകൃത്യങ്ങൾ നിഷേധിച്ചു. രഹസ്യ ഉദ്യോഗസ്ഥനുമായുള്ള ടേപ്പ് സംഭാഷണത്തിൽ, താൻ ഇതിനകം 49 സ്ത്രീകളെ കൊന്നിട്ടുണ്ടെന്നും 50 ഇരകളുടെ കൊലപാതകമാണ് ലക്ഷ്യമിടുന്നതെന്നും ഇയാൾ പറയുന്നു.

#women #killed, #corpses #pigs; #Notorious #serial #killer #killed #prison

Next TV

Related Stories
#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

Nov 21, 2024 05:07 PM

#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

ഡെൻമാർക്കിൽ നിന്നുള്ള രണ്ട് വിനോദ സഞ്ചാരികളും വാംഗ് വിയംഗിൽ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്...

Read More >>
#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം;  ഭർത്താവിനായി തിരച്ചിൽ

Nov 18, 2024 03:03 PM

#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനായി തിരച്ചിൽ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ...

Read More >>
#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

Nov 17, 2024 08:03 PM

#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

ഡൊമിനിക്കിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ച പൊലീസിന് സ്‌കൈപ്പ് അക്കൗണ്ടിൽ നിന്ന് സംശയാസ്പദമായ ചില ചാറ്റുകൾ...

Read More >>
#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

Nov 17, 2024 07:25 PM

#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

കുട്ടിക്കാലം മുതലേ ബനാന ഫോബിയ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു രോഗാവസ്ഥയല്ല ഇത്. മറിച്ച് വാഴപ്പഴത്തോടുള്ള വെറുപ്പും...

Read More >>
#death |  മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

Nov 17, 2024 12:31 PM

#death | മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

കൗണ്ടി ടിപ്പററിയിലെ നീന സെന്‍റ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ്...

Read More >>
#keirStammer |  ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

Nov 15, 2024 09:20 PM

#keirStammer | ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഡൗണിങ് സ്ട്രീറ്റിൽ നടന്ന ചടങ്ങിൽ മാംസവും മദ്യവും ഉൾപ്പെടുത്തിയതിന് ബ്രിട്ടീഷ് ഹിന്ദു പൗരന്മാരിൽ നിന്നും രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രിക്ക്...

Read More >>
Top Stories