#Heavyrain | വരും മണിക്കൂറുകളില്‍ മഴ സാധ്യത എട്ടു ജില്ലകളില്‍; ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

#Heavyrain |  വരും മണിക്കൂറുകളില്‍ മഴ സാധ്യത എട്ടു ജില്ലകളില്‍; ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍
Jun 1, 2024 05:58 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങളും നിര്‍ദേശങ്ങളും:

പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്ക് നാശമുണ്ടാക്കാനും സാധ്യതയുണ്ട്. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

#kerala #weather #updates #kerala #rains #alert #eight #districts

Next TV

Related Stories
'അവളെ ആരും നോക്കരുത്, അവൾ ആരോടും സംസാരിക്കരുത്'; അതുല്യയുടെ മരണം, സതീഷിന് പ്രത്യേക സ്വഭാവമെന്ന് ബന്ധു

Jul 20, 2025 07:13 AM

'അവളെ ആരും നോക്കരുത്, അവൾ ആരോടും സംസാരിക്കരുത്'; അതുല്യയുടെ മരണം, സതീഷിന് പ്രത്യേക സ്വഭാവമെന്ന് ബന്ധു

അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണവുമായി...

Read More >>
മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ്  12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

Jul 1, 2025 09:37 PM

മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ...

Read More >>
 കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Jun 29, 2025 06:21 PM

കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി...

Read More >>
'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

Jun 28, 2025 08:39 AM

'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

രാജപുരത്ത് പൊലീസിൻ്റെ നീക്കം നിരീക്ഷിക്കുന്നതിനായി ഫാമിലി എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പ് രഹസ്യമായി പ്രവർത്തിച്ചിരുന്നതായി...

Read More >>
Top Stories

//Truevisionall