#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ
May 30, 2024 10:32 PM | By VIPIN P V

ഹരിപ്പാട്: (truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.

കരുനാഗപ്പള്ളി ആലുംകടവ് നമ്പരുവികാല കാഞ്ഞിരം കുന്നേൽ സുബിനെ(37)യാണ് കനകക്കുന്ന് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.

മുതുകുളം ഭാഗത്ത് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടികളെ ഇയാൾ ബൈക്കിലെത്തിയാണ് നഗ്നത കാട്ടിയത്.

മുതുകുളം, പുല്ലുകുളങ്ങര പ്രദേശങ്ങളിൽ ഇട റോഡുകളിൽ കൂടി പോകുന്ന പെൺകുട്ടികളെ സ്ഥിരമായി പ്രതി ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എസ് എച്ച് ഒ എസ് അനൂപിന്റെ നേതൃത്വത്തിൽ എസ്. ഐ. സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, ഗിരീഷ്, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

#display #nudity #front #minor #girls; #youth #arrested

Next TV

Related Stories
ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

May 31, 2025 11:11 PM

ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ്...

Read More >>
വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

May 31, 2025 10:29 PM

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ...

Read More >>
Top Stories