#rabiesinfection | പേവിഷബാധയേറ്റ് 8 വയസുകാരൻ മരിച്ചു; വൈറസ് ബാധയേറ്റത് സൈക്കിൾയാത്രികനെ നായയിൽനിന്ന് രക്ഷിക്കുന്നതിനിടെ

#rabiesinfection | പേവിഷബാധയേറ്റ് 8 വയസുകാരൻ മരിച്ചു; വൈറസ് ബാധയേറ്റത് സൈക്കിൾയാത്രികനെ നായയിൽനിന്ന് രക്ഷിക്കുന്നതിനിടെ
May 30, 2024 10:07 PM | By Athira V

ഹരിപ്പാട്: ( www.truevisionnews.com ) ആലപ്പുഴയില്‍ എട്ട് വയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ (8) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസ തടസം നേരിട്ടിരുന്നു ഇതിന് ചികിത്സ തേടുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ 11.45 ഓടെ മരണം സംഭവിച്ചു.

ഏപ്രില്‍ 23-ന് തെരുവുനായ ഒരു സൈക്കിള്‍ യാത്രികനെ കടിക്കാനായി ശ്രമിച്ചപ്പോള്‍ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനായി ദേവനാരായണന്‍ തന്റെ കയ്യിലിരുന്ന ബോളുകൊണ്ട് നായയെ എറിഞ്ഞു.

ഇതിനെ തുടര്‍ന്ന് ദേവനാരായണന്റെ നേര്‍ക്ക് നായ തിരിയുകയും നായയില്‍നിന്ന് രക്ഷപ്പെടാനായി കുട്ടി ഓടുന്നതിനിടെ ഓടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നായയും കുട്ടിക്കൊപ്പം ഓടയില്‍ വീണതായി അന്ന് ചിലര്‍ സംശയം പറഞ്ഞിരുന്നു.

എന്നാല്‍ നായകടിച്ചതിന്റെ പാടുകളൊന്നും കാണാതിരുന്നതിനാല്‍ വീഴ്ചയില്‍ ഉണ്ടായ പാടുകള്‍ക്ക് മരുന്ന് വച്ചതിന് ശേഷം ആശുപത്രി വിടുകയായിരുന്നു. പേവിഷബാധയ്ക്കെതിരെയുള്ള വാക്സിന്‍ എടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള കോട്ടയ്ക്കകം മങ്ങാട്ട് പുത്തന്‍ വീട്ടില്‍ ശാന്തമ്മയുടെ കറവപ്പശുവും പേവിഷബാധയേറ്റ് ചത്തിരുന്നു. കുട്ടിയുമായി നേരിട്ട് ഇടപെട്ടവരെല്ലാം തന്നെ വാക്സിന്‍ എടുത്തിട്ടുണ്ട്.

കുട്ടിയുടെ മറ്റ് സുഹൃത്തുക്കള്‍ക്കും വാക്സിന്‍ നല്‍കാനുള്ള നടപടി ആരംഭിച്ചതായും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും. അമ്മ: രാധിക, സഹോദരി: ദേവനന്ദ

#eight #year #dies #rabies #infection

Next TV

Related Stories
പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60-കാരന് 25 വർഷം കഠിനതടവ്

Feb 7, 2025 12:39 PM

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60-കാരന് 25 വർഷം കഠിനതടവ്

പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിന തടവ് കൂടി പ്രതി...

Read More >>
വടകര അഴിയൂരിൽ  20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Feb 7, 2025 12:18 PM

വടകര അഴിയൂരിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ചോമ്പാലിൽ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ സി ഫുഡ് റസ്റ്റോറന്റിനു മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്....

Read More >>
പകുതി വില തട്ടിപ്പ്; കോഴിക്കോട് ജില്ലയിലെ നഷ്ടം 20 കോടി രൂപ

Feb 7, 2025 12:14 PM

പകുതി വില തട്ടിപ്പ്; കോഴിക്കോട് ജില്ലയിലെ നഷ്ടം 20 കോടി രൂപ

സന്നദ്ധ സംഘടന നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് എൻ ജി ഒ കോൺഫെഡറേഷന്റെ ഭാരവാഹികളെയും ഭരണ സമിതി അംഗങ്ങളെയും പ്രതി...

Read More >>
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

Feb 7, 2025 12:11 PM

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ...

Read More >>
ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് തട്ടിപ്പ്  കേസ്; നടത്തിപ്പുകാരന്റെ ഭാര്യയും അറസ്റ്റില്‍

Feb 7, 2025 11:48 AM

ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് തട്ടിപ്പ് കേസ്; നടത്തിപ്പുകാരന്റെ ഭാര്യയും അറസ്റ്റില്‍

2024 ഫെബ്രുവരിയിലാണ് ധനകാര്യസ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്....

Read More >>
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി; പഴഞ്ചന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ ബജറ്റില്‍ 100 കോടി വകയിരുത്തി

Feb 7, 2025 11:45 AM

കെഎസ്ആർടിസി വികസനത്തിന് 178.98 കോടി; പഴഞ്ചന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ ബജറ്റില്‍ 100 കോടി വകയിരുത്തി

ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു....

Read More >>
Top Stories