#attack | അക്രമികൾ ലക്ഷ്യമിട്ടത് മലയാളി പെൺകുട്ടിയെ അല്ലെന്ന് പൊലീസ്: പെൺകുട്ടി ഇര, അക്രമികൾക്കായി തിരച്ചിൽ

#attack | അക്രമികൾ ലക്ഷ്യമിട്ടത് മലയാളി പെൺകുട്ടിയെ അല്ലെന്ന് പൊലീസ്: പെൺകുട്ടി ഇര, അക്രമികൾക്കായി തിരച്ചിൽ
May 30, 2024 09:58 PM | By Athira V

ലണ്ടൻ: ( www.truevisionnews.com ) ലണ്ടനിൽ മലയാളി പെൺകുട്ടിയെ അക്രമികൾ വെടിവെച്ച സംഭവത്തിൽ അക്രമികൾ ലക്ഷ്യമിട്ടത് പെൺകുട്ടിക്ക് ഒപ്പം വെടിയേറ്റത് മൂന്ന് പുരുഷന്മാരെയെന്ന് പൊലീസ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

മലയാളി പെൺകുട്ടിയുടെ നിലയും ഗുരുതരമാണ്. വെൻ്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടിക്ക് ശസ്ത്രക്രിയ വേണമെന്നാണ് വിവരം. അക്രമികളുടെ ലക്ഷ്യം പെൺകുട്ടിക്ക് ഒപ്പം വെടിയേറ്റ മറ്റ് മൂന്ന് പുരുഷന്മാരായിരുന്നുവെന്നാണ് വിവരം.

പെൺകുട്ട ഇരയായെന്ന് ലണ്ടൻ പൊലീസ് പറയുന്നു. പെൺകുട്ടിയും വെടിയേറ്റ മറ്റുള്ളവരുമായി ഒരു പരിചയവും ഇല്ലെന്നും അക്രമികൾ എത്തിയത് മോഷ്ടിച്ച ബൈക്കിലാണെന്നും പൊലീസ് വ്യക്തമാക്കി.

ഈ ബൈക്ക് വെടിവയ്പ്പ് നടന്നതിന് തൊട്ടടുത്ത് നിന്ന് തന്നെ കണ്ടെത്തി. അക്രമികളെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ പോലീസുമായി ബന്ധപ്പെടണം എന്ന് അറിയിപ്പ് പുറപ്പെുവിച്ചിട്ടുണ്ട്.

എറണാകുളം വടക്കൻ പറവൂര്‍ ഗോതുരുത്ത് സ്വദേശി ലിസൽ മരിയക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് പോൾ ദമ്പതികളുടെ മകളാണ് ലിസൽ മരിയ.

ഈ കുടുംബം വര്‍ഷങ്ങളായി ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് താമസം. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടനിലെ ഹക്നിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ അജ്ഞാതൻ വെടിയുതിര്‍ത്തത്.

ലിസ്സൽ അടക്കം നാല് പേര്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരിൽ ലിസ്സലിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സയിലാണ്.

#london #shootout #kerala #girl #child #victim #says #police

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories










Entertainment News