#KBGaneshKumar | കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ജീവനക്കാർക്ക് അഭിനന്ദനവും കുഞ്ഞിന് സമ്മാനവുമായി കെ ബി ഗണേഷ് കുമാർ

#KBGaneshKumar | കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ജീവനക്കാർക്ക് അഭിനന്ദനവും കുഞ്ഞിന് സമ്മാനവുമായി കെ ബി ഗണേഷ് കുമാർ
May 30, 2024 09:35 PM | By Aparna NV

തൃശൂർ: (truevisionnews.com) തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.

ഇന്നലെ തൃശൂരിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവ്വീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി.

ബസിനുള്ളിൽ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആർടിസി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ വി ഷിജിത്ത്, കണ്ടക്ടർ ടി പി അജയൻ എന്നിവരെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.

ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവനാ രേഖയും നൽകുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് ബസിലെ യാത്രക്കാരി സെറീനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. യാത്രക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്നാണ് അമല മെഡിക്കല്‍ കോളേജിലേക്ക് ഫോണ്‍ വിളിച്ച് വിവരം അറിയിച്ചത്. ബസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്നായിരുന്നു ഫോണ്‍ കോള്‍. ബസ് വന്ന് നിന്നതും ഡോക്ടര്‍മാരും നഴ്സുമാരും ബസ്സിനുള്ളിലേക്ക് കയറി.

യുവതിയെ പുറത്തെടുക്കാനുള്ള സ്ട്രക്ചറും തയാറാക്കി പുറത്ത് നിര്‍ത്തി. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ബസില്‍ വെച്ചുള്ള പരിശോധിച്ചപ്പോള്‍ പ്രസവം തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരെയിറക്കി പെട്ടന്ന് തന്നെ കെഎസ്ആര്‍ടി ബസ് പ്രവസ മുറിയാവുകയായിരുന്നു.

#Childbirth #KSRTC #bus #KBGaneshKumar #congratulates #staff #gifts #baby

Next TV

Related Stories
ഗ്രീഷ്മ ഒന്നാം നമ്പര്‍ തടവുപുള്ളി; ഹൈക്കോടതി കേസ് പരിഗണിക്കുംവരെ ജാമ്യമോ പരോളോ ലഭിക്കില്ല

Jan 22, 2025 07:25 AM

ഗ്രീഷ്മ ഒന്നാം നമ്പര്‍ തടവുപുള്ളി; ഹൈക്കോടതി കേസ് പരിഗണിക്കുംവരെ ജാമ്യമോ പരോളോ ലഭിക്കില്ല

2025ല്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ എത്തിയ ആദ്യ പ്രതിയാണ്...

Read More >>
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും

Jan 22, 2025 07:19 AM

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിപക്ഷ സംഘടനയുടെ പണിമുടക്ക്; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും

സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം...

Read More >>
അധ്യാപകർക്ക് നേരെ കൊലവിളി; മാനസാന്തരമുണ്ട്, മാപ്പ് പറയാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥി

Jan 22, 2025 07:14 AM

അധ്യാപകർക്ക് നേരെ കൊലവിളി; മാനസാന്തരമുണ്ട്, മാപ്പ് പറയാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥി

അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ...

Read More >>
ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

Jan 22, 2025 07:03 AM

ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

കൊന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തെന്ന നിഗമനത്തിലാണ് പൊലീസ്....

Read More >>
കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസ്;  തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും

Jan 22, 2025 06:57 AM

കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസ്; തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും

ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്....

Read More >>
 പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jan 21, 2025 10:50 PM

പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാർ ആണ്...

Read More >>
Top Stories