#Birdflu |സംസ്ഥാനത്ത് വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു

#Birdflu  |സംസ്ഥാനത്ത് വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു
May 30, 2024 08:01 PM | By Susmitha Surendran

കോട്ടയം:   (truevisionnews.com)   സംസ്ഥാനത്ത് വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. കോട്ടയം പായിപ്പാടാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഔസേപ്പ് എന്ന കർഷകന്റെ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

പക്ഷിപനി സ്ഥിരീകരിച്ചതിനെ തുടർന്ന് എട്ട്യാക്കരി പാടശേഖരത്തിൽ ആറ് മാസം പ്രായമായ 18000 താറാവുകളെ ദയാവധത്തിനു വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചു.

ഒരു കിലോമീറ്റർ പരിധിയിലെ വളർത്തു പക്ഷികളെയും ദയാവധത്തിന് വിധേയമാക്കും. പായിപ്പാടിന്റെ സമീപ പഞ്ചായത്തുകളിൽ പക്ഷികളുടെ വിൽപ്പന താത്കാലികമായി നിരോധിച്ചിട്ടുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ 9000 കോഴികളെ നേരത്തേ ദയാവധത്തിന് വിധേയമാക്കിയിരുന്നു.

മണർകാടും സമീപ പഞ്ചായത്തുകളിലും കോഴിമുട്ട, ഇറച്ചി, കാഷ്ടം തുടങ്ങിയവയുടെ വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.

വലിയ ലാഭം പ്രതീക്ഷിച്ച് നടത്തിയ താറാവുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.

#Bird #flu #confirmed #again #state

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories