ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറ രജ്പുതിന് സമൂഹ മാധ്യമങ്ങളില്‍ നിറയെ ആരാധകരാണുള്ളത്. ഇപ്പോഴിതാ മിറയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ഡിസൈനർ ജയന്തി റെഡ്ഢിയുടെ മോഡലായി പ്രത്യക്ഷപ്പെട്ട മിറയുടെ ചിത്രങ്ങളാണ് വൈറലായത്. സർദോസി ബോർഡറുള്ള പിങ്ക് സാരിയിലാണ് മിറ തിളങ്ങിയത്. സാരിക്കൊപ്പം ബ്ലൗസ് പെയർ ചെയ്തിരുന്നില്ല.
രാജ് മാഹ്‌താനി കൗച്ചറിൽ നിന്നുള്ള ഒരു ഹെവി ഹെഡ് പീസ് ആണ് ആക്സസറൈസ് ചെയ്തത്. എക്ത രാജാനി ആണ് സ്റ്റൈലിങ് ചെയ്തത്. എൽട്ടൻ ഫെർണാണ്ടസ് മേക്കപ് ചെയ്തിരിക്കുന്നു. മിറ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
Shahid Kapoor's wife in a pink sari