#health|പ്രോട്ടീനു വേണ്ടി ചിക്കന്‍ കഴിക്കുന്നവരാണോ? എങ്കില്‍, ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കാം

#health|പ്രോട്ടീനു വേണ്ടി ചിക്കന്‍ കഴിക്കുന്നവരാണോ? എങ്കില്‍, ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കാം
May 29, 2024 05:04 PM | By Meghababu

 പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും.

അത്തരത്തില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമായി എല്ലാവരും കാണുന്ന ഒന്നാണ് ചിക്കന്‍. എന്നാല്‍ ചിക്കനില്‍ മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അത്തരത്തില്‍ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാമില്‍ 9 ഗ്രാം പ്രോട്ടീൻ വരെ ഉണ്ടാകും. അതിനാല്‍ ഇവ കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. പയറുവര്‍ഗങ്ങില്‍ പ്രോട്ടീനിന് പുറമേ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

2. സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ മത്സ്യം പോലെയുള്ള കടല്‍മത്സ്യങ്ങളില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഉണ്ടാകും.

3. പാലുല്‍പ്പന്നങ്ങള്‍

പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് പാലുല്‍പ്പന്നങ്ങള്‍. കൂടാതെ ഇവയില്‍ കാത്സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ യോഗര്‍ട്ട്, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

4. ബദാം

ഫൈബറും വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാമില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

5. സീഡുകള്‍

ചിയാ സീഡുകള്‍ പോലെയുള്ള വിത്തുകളിലും പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

6. സോയാബീന്‍

100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ സോയാബീന്‍ കഴിക്കുന്നതും പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

#Eating #chicken #protein #keep #things #mind

Next TV

Related Stories
#health |  പാദങ്ങളിലെ സൺ ടാൻ എളുപ്പം അകറ്റാം ; പരീക്ഷിക്കാം ഈ പൊടിക്കെെകൾ

Jun 20, 2024 01:35 PM

#health | പാദങ്ങളിലെ സൺ ടാൻ എളുപ്പം അകറ്റാം ; പരീക്ഷിക്കാം ഈ പൊടിക്കെെകൾ

പാദങ്ങളിൽ സൺ ടാൻ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില...

Read More >>
#Health | ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

Jun 20, 2024 01:19 PM

#Health | ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍...

Read More >>
#Health | ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പത്ത് പൊടിക്കൈകള്‍

Jun 19, 2024 08:14 PM

#Health | ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പത്ത് പൊടിക്കൈകള്‍

അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ...

Read More >>
#Rosewater | മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ...

Jun 18, 2024 02:54 PM

#Rosewater | മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ...

ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ച ഒന്നാണ് റോസ്...

Read More >>
#aloevera | മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

Jun 15, 2024 11:11 PM

#aloevera | മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ്...

Read More >>
#health |  രാത്രി ഉറങ്ങാൻ ഒരുമണി കഴിയാറുണ്ടോ ? എങ്കിൽ മാനസികാരോ​ഗ്യം തകരാറിലാകുമെന്ന് പഠനം

Jun 14, 2024 09:37 PM

#health | രാത്രി ഉറങ്ങാൻ ഒരുമണി കഴിയാറുണ്ടോ ? എങ്കിൽ മാനസികാരോ​ഗ്യം തകരാറിലാകുമെന്ന് പഠനം

ശാരീരികാരോ​ഗ്യത്തിന് മാത്രമല്ല മാനസികാരോ​ഗ്യത്തിനും ഉറക്കം...

Read More >>
Top Stories