#traindeath |ലിവ് ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ റെയില്‍വേട്രാക്കിലിറങ്ങി; തീവണ്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

#traindeath |ലിവ് ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ റെയില്‍വേട്രാക്കിലിറങ്ങി; തീവണ്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
May 29, 2024 04:16 PM | By Athira V

ന്യൂഡല്‍ഹി: ( www.truevisionnews.com ) ആത്മഹത്യാഭീഷണി മുഴക്കി റെയില്‍വേട്രാക്കിലിറങ്ങിയ യുവതി തീവണ്ടി തട്ടി മരിച്ചു. ആഗ്ര സ്വദേശിനിയായ റാണി(38)യാണ് മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

ലിവ് ഇന്‍ പങ്കാളിയായ കിഷോറുമായി വഴക്കിട്ടാണ് യുവതി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പങ്കാളിയെ ഭയപ്പെടുത്താനായി ആത്മഹത്യാഭീഷണി മുഴക്കി റെയില്‍വേട്രാക്കിലിറങ്ങുകയായിരുന്നു. ഈ സമയത്താണ് കേരള എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്കിലൂടെ വന്നത്.

തുടര്‍ന്ന് യുവതി തിരികെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കുതിച്ചെത്തിയ ട്രെയിന്‍ ഇവരെ ഇടിക്കുകയും യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ട്രെയിനിനടിയില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

റാണിയും ലിവ് ഇന്‍ പങ്കാളിയായ കിഷോറും കഴിഞ്ഞ ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസമെന്ന് പോലീസ് പറഞ്ഞു. കിഷോറിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായിരുന്നു. സംഭവദിവസവും കിഷോര്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്.

ഇതേത്തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ജീവനൊടുക്കാന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി യുവതി വീട് വിട്ടിറങ്ങുകയുംചെയ്തു. വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കാണ് യുവതി പോയത്.

സ്‌റ്റേഷനിലെത്തിയതിന് പിന്നാലെ രണ്ടുപേരും പ്ലാറ്റ്‌ഫോമിലിരുന്നും വഴക്കിട്ടു. ഇതിനുപിന്നാലെയാണ് പങ്കാളിയെ ഭയപ്പെടുത്താനായി യുവതി ട്രാക്കിലേക്കിറങ്ങിയത്. എന്നാല്‍, ഈ സമയം ട്രാക്കിലൂടെ തീവണ്ടി വരികയും യുവതിയെ ഇടിച്ചിടുകയുമായിരുന്നു.

റാണിയുടെ ആദ്യഭര്‍ത്താവ് അമിത മദ്യപാനത്തെത്തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു കിഷോര്‍ പോലീസിന് നല്‍കിയ മൊഴി. ആദ്യവിവാഹത്തില്‍ യുവതിക്ക് മൂന്ന് ആണ്‍മക്കളുണ്ട്.

ഇതില്‍ രണ്ടുപേര്‍ യുവതിക്കൊപ്പമായിരുന്നു താമസമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

#woman #jumps #railway #track #scare #live #partner #hit #train

Next TV

Related Stories
ബസ് കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പണവും ആഭരണങ്ങളും കവർന്നു; പ്രതികള്‍ അറസ്റ്റിൽ

Jan 21, 2025 09:45 PM

ബസ് കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പണവും ആഭരണങ്ങളും കവർന്നു; പ്രതികള്‍ അറസ്റ്റിൽ

രാത്രി പതിനൊന്നരയോടെ കെ.ആര്‍ മാര്‍ക്കറ്റിന് സമീപത്ത് എസ്.ജെ പാര്‍ക്കില്‍ യേലഹങ്കയിലേക്ക് പോകാനുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് 37...

Read More >>
#horn | ഹോണടി ശബ്ദം അതിരുകടന്നു, ഡ്രൈവമാർക്ക് അതേ ഹോണടി ഒന്ന് ഇരുത്തി കേൾപ്പിച്ച് പൊലീസ്

Jan 21, 2025 01:10 PM

#horn | ഹോണടി ശബ്ദം അതിരുകടന്നു, ഡ്രൈവമാർക്ക് അതേ ഹോണടി ഒന്ന് ഇരുത്തി കേൾപ്പിച്ച് പൊലീസ്

വിഡിയോയിൽ ഒരു കോളജ് ബസ് കാണാം. അതിൽ നിന്നും ഡ്രൈവറെ...

Read More >>
#arrest | ആറ്  വയസ്സുകാരനെ മദ്യം കുടിപ്പിച്ചു, വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു; പിതൃസഹോദരൻ അറസ്റ്റിൽ

Jan 21, 2025 12:49 PM

#arrest | ആറ് വയസ്സുകാരനെ മദ്യം കുടിപ്പിച്ചു, വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു; പിതൃസഹോദരൻ അറസ്റ്റിൽ

കുട്ടിയെ മദ്യം കുടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ...

Read More >>
#eggbiriyani | തിരുപ്പതി ക്ഷേത്രത്തിൻ്റെ സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ചു; തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നൽകി പൊലീസ്

Jan 21, 2025 12:00 PM

#eggbiriyani | തിരുപ്പതി ക്ഷേത്രത്തിൻ്റെ സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ചു; തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നൽകി പൊലീസ്

മുപ്പതോളം വരുന്ന തീർത്ഥാടകസംഘമാണ് മുട്ടബിരിയാണിയും കയ്യിൽകരുതി മലകയറിയത്....

Read More >>
#eggbiriyani | തിരുപ്പതി ക്ഷേത്രത്തിൻ്റെ സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ചു; തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നൽകി പൊലീസ്

Jan 21, 2025 10:58 AM

#eggbiriyani | തിരുപ്പതി ക്ഷേത്രത്തിൻ്റെ സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ചു; തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നൽകി പൊലീസ്

ഇത്തരം കാര്യങ്ങൾ തിരുപ്പതിയിൽ നടക്കുന്നില്ല എന്നത് നിരീക്ഷിക്കാനായി, പ്രദേശത്ത് നിരവധി ഉദ്യോഗസ്ഥരും സാധാ...

Read More >>
#narendramodi | 'പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ' ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Jan 21, 2025 07:03 AM

#narendramodi | 'പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ' ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും പ്രവര്‍ത്തിക്കാൻ ഞാൻ...

Read More >>
Top Stories