തലശ്ശേരി : (truevisionnews.com) തലശ്ശേരി നഗരമധ്യത്തിൽ കെട്ടിടം തകർന്നുവീണു . തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ എംജി ബസാറിനോട് ചേർന്നുള്ള കെ.ആർ ബിസ്ക്കറ്റ് കമ്പിനി കെട്ടിടമാണ് തകർന്നു വീണത്.
ഈ സ്ഥാപനം അടച്ചു പൂട്ടിയിട്ട് വർഷങ്ങളായി. അപകടം നടക്കുന്ന സമയത്ത് സമീപത്ത് ആളുകളില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.
ബിസിനസിന് ഏറ്റവും അനുയോജ്യവും നല്ല കാഴ്ചയുമുള്ള കെട്ടിടമായിരുന്നു ഇത്. കാലപ്പഴക്കം ഏറെയുള്ള കെട്ടിടം കേസിൽ പെട്ടു കിടക്കുകയായിരുന്നത്രെ.
വിള്ളലുകൾ രൂപപ്പെട്ട് ഷട്ടർ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലായിരുന്നു ഏറെക്കാലമായി കെട്ടിടം. തലശ്ശേരി നഗരസഭയിൽ അപകട ഭീഷണി ഉയർത്തുന്ന പഴയ കെട്ടിടങ്ങൾ ഇനിയുമുണ്ട്.
ഒരു ദുരന്തത്തിന് കാത്തു നിൽക്കാതെ സത്വര നടപടികൾ നഗരസഭ സ്വീകരിക്കണമെന്ന് വ്യാപാരികളും, യാത്രക്കാരും പറയുന്നത്.
#building #collapsed #center #Thalassery #major #accident