#heavyrain| കനത്തമഴ: സംസ്ഥാനത്ത് 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

#heavyrain| കനത്തമഴ: സംസ്ഥാനത്ത് 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
May 29, 2024 03:14 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കൂടുതല്‍ ക്യാമ്പുകള്‍ കോട്ടയത്താണ്, 11 എണ്ണം. മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ 150 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് മൂന്ന് മണിക്ക് 50 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തും. പരിസരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നേരത്തെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അേലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. കേരളത്തില്‍ കാലവര്‍ഷം എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ കാലവര്‍ഷത്തിന്റെ ഭാഗമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. കാലവര്‍ഷം സ്ഥിരീകരിക്കണമെങ്കില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാകണം. മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

കാലവര്‍ഷക്കാറ്റുകള്‍ക്കൊപ്പം തെക്കന്‍ തമിഴ്നാട് തീരത്തുള്ള ചക്രവാതചുഴിയും മഴയ്ക്ക് കാരണമാകുന്നുണ്ട്. ചെറിയ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിനാണ് സംസ്ഥാനത്ത് സാധ്യത.

മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രണയങ്ങളും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീര മേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കും നിയന്ത്രണമുണ്ട്. തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

#Heavy #rains #666 #families #shifted #34relief #camps #state

Next TV

Related Stories
#sexualasult |  സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; സിദ്ധൻ അറസ്റ്റിൽ

Jun 16, 2024 11:05 AM

#sexualasult | സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; സിദ്ധൻ അറസ്റ്റിൽ

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അധ്യാപകർ ചൈൽഡ്‌ലൈനിൽ...

Read More >>
#earthquake |സെക്കന്റുകള്‍ നീണ്ട് ഭൂചലനം, വലിയ മുഴക്കം കേട്ടെന്ന് നാട്ടുകാര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

Jun 16, 2024 10:58 AM

#earthquake |സെക്കന്റുകള്‍ നീണ്ട് ഭൂചലനം, വലിയ മുഴക്കം കേട്ടെന്ന് നാട്ടുകാര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്....

Read More >>
#arrest |  ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ്; ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ട പ്രതി പിടിയിൽ

Jun 16, 2024 10:35 AM

#arrest | ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ്; ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ട പ്രതി പിടിയിൽ

ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സംഭവത്തിനു പിന്നലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനു തുടർച്ചയാണ് ഇന്ന് അരങ്ങേറിയ...

Read More >>
KMuraleedharan  |'മുരളിയേട്ടാ മാപ്പ്'; തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍

Jun 16, 2024 10:13 AM

KMuraleedharan |'മുരളിയേട്ടാ മാപ്പ്'; തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍

വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ്...

Read More >>
Top Stories