#KSudhakaran | കെ.എസ്​.യു കൂട്ടത്തല്ല്​: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ; എ.ഐ.സി.സിയെ സമീപിക്കും

#KSudhakaran | കെ.എസ്​.യു കൂട്ടത്തല്ല്​: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ; എ.ഐ.സി.സിയെ സമീപിക്കും
May 28, 2024 09:13 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കെ.എസ്.യു സംസ്ഥാന പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ കടുത്ത നടപടിയുമായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ.

കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ്​ സേവ്യറെ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​​ എ.ഐ.സി.സിയെ സമീപിക്കും.

​ക്യാമ്പിലെ തല്ല്​ കുട്ടികൾ തമ്മിലെ പ്രശ്​നമെന്ന്​ വിശദീകരിച്ച പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ വിഷയം തണുപ്പിക്കാൻ ശ്രമിക്കവേയാണ്​, സുധാകരൻ കടുത്ത നിലപാട്​ സ്വീകരിച്ചത്​. ​

സതീശനെയും സുധാകരനെയും അനുകൂലിക്കുന്നവർ തമ്മിലാണ്​ കെ.എസ്​.യു ക്യാമ്പിൽ ഏറ്റുമുട്ടിയത്​.

നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തെക്കൻ മേഖല ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

സംഭവത്തിൽ കെ.എസ്​.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ല സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, ജില്ല ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവർ സസ്​പെൻഷനിലായി.

കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പാർട്ടിക്ക്​ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നടപടി തലപ്പത്തുനിന്നുതന്നെ വേണമെന്ന വാദമുന്നയിച്ചാണ്​ സുധാകരൻ അലോഷ്യസ്​ സേവ്യറെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്​.

#KSU #rock: #KSudhakaran #change #XavierAloysius.; #AICC #approached

Next TV

Related Stories
#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

Dec 21, 2024 10:37 PM

#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ വിജയം ബഹുഭൂരിപക്ഷം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ...

Read More >>
#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

Dec 18, 2024 09:47 AM

#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി...

Read More >>
#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

Dec 17, 2024 12:14 PM

#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

ഇന്നലെ കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ നേത്യത്വത്തിൽ എൻസിപിയുടെ നേതൃ യോഗം...

Read More >>
#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം  -വി.ഡി. സതീശന്‍

Dec 15, 2024 07:22 PM

#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം -വി.ഡി. സതീശന്‍

വയനാട്ടിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പ് ഞങ്ങള്‍...

Read More >>
#VSSunilKumar | മൊഴിയെടുക്കാൻ  വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

Dec 14, 2024 11:53 AM

#VSSunilKumar | മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ...

Read More >>
#chandyoommen | 'അതെന്താണെന്ന് അറിയില്ല', 'പാലക്കാട്ട് എല്ലാവര്‍ക്കും ചുമതല നല്‍കി, എനിക്ക് ഒന്നും തന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

Dec 10, 2024 09:57 AM

#chandyoommen | 'അതെന്താണെന്ന് അറിയില്ല', 'പാലക്കാട്ട് എല്ലാവര്‍ക്കും ചുമതല നല്‍കി, എനിക്ക് ഒന്നും തന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്ന് അദ്ദേഹം...

Read More >>
Top Stories