#SadiqAliShihabThangal | സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാൻ ശ്രമം നടക്കുന്നു; അതിന് ആർക്കും കഴിയില്ല - സാദിഖലി തങ്ങൾ

#SadiqAliShihabThangal | സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാൻ ശ്രമം നടക്കുന്നു; അതിന് ആർക്കും കഴിയില്ല - സാദിഖലി തങ്ങൾ
May 28, 2024 12:00 PM | By VIPIN P V

മലപ്പുറം: (truevisionnews.com) സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാൻ പലരും ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

അത് ഒരു ശരീരവും മനസ്സുമായി പ്രവർത്തിക്കും. അതിനെ തമ്മിൽ തെറ്റിക്കാൻ സാധിക്കില്ല. അത് കാലങ്ങളായി കൈമാറിവന്ന സുകൃതമാണെന്നും തങ്ങൾ പറഞ്ഞു.

പാണക്കാട് ഖാസി ഫൗണ്ടേഷൻ സംസ്ഥാന നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സൗഹൃദമാണ് മഹല്ലുകളിലും ആവശ്യം. അതിൽ രാഷ്ട്രീയം കാണേണ്ടതില്ല. ഒരുമിച്ച് പ്രവർത്തിക്കണം. ഇതിന് വീഴ്ച വരുത്തുന്ന പ്രവർത്തനങ്ങളുണ്ടാകരുത്.

അനൈക്യത്തിന് ശ്രമിക്കുന്നവരോട് കൂട്ട് കൂടരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

സമസ്ത-ലീഗ് തർക്കം സമീപകാലത്ത് നേതാക്കൾ തമ്മിലുള്ള പരസ്യപ്രതികരണത്തിലേക്ക് നീങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രവർത്തകർ തമ്മിലും രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം സാദിഖലി തങ്ങൾ സംഘടിപ്പിച്ച സ്‌നേഹ സദസ്സിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് സമസ്ത-ലീഗ് ബന്ധം ശക്തമായി തുടരുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

#attempt #made #mislead #Samasta #Panakkadfamily;#No #one #do #SadiqaliThangal

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories

Entertainment News