#SadiqAliShihabThangal | സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാൻ ശ്രമം നടക്കുന്നു; അതിന് ആർക്കും കഴിയില്ല - സാദിഖലി തങ്ങൾ

#SadiqAliShihabThangal | സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാൻ ശ്രമം നടക്കുന്നു; അതിന് ആർക്കും കഴിയില്ല - സാദിഖലി തങ്ങൾ
May 28, 2024 12:00 PM | By VIPIN P V

മലപ്പുറം: (truevisionnews.com) സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാൻ പലരും ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

അത് ഒരു ശരീരവും മനസ്സുമായി പ്രവർത്തിക്കും. അതിനെ തമ്മിൽ തെറ്റിക്കാൻ സാധിക്കില്ല. അത് കാലങ്ങളായി കൈമാറിവന്ന സുകൃതമാണെന്നും തങ്ങൾ പറഞ്ഞു.

പാണക്കാട് ഖാസി ഫൗണ്ടേഷൻ സംസ്ഥാന നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സൗഹൃദമാണ് മഹല്ലുകളിലും ആവശ്യം. അതിൽ രാഷ്ട്രീയം കാണേണ്ടതില്ല. ഒരുമിച്ച് പ്രവർത്തിക്കണം. ഇതിന് വീഴ്ച വരുത്തുന്ന പ്രവർത്തനങ്ങളുണ്ടാകരുത്.

അനൈക്യത്തിന് ശ്രമിക്കുന്നവരോട് കൂട്ട് കൂടരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

സമസ്ത-ലീഗ് തർക്കം സമീപകാലത്ത് നേതാക്കൾ തമ്മിലുള്ള പരസ്യപ്രതികരണത്തിലേക്ക് നീങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രവർത്തകർ തമ്മിലും രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം സാദിഖലി തങ്ങൾ സംഘടിപ്പിച്ച സ്‌നേഹ സദസ്സിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് സമസ്ത-ലീഗ് ബന്ധം ശക്തമായി തുടരുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

#attempt #made #mislead #Samasta #Panakkadfamily;#No #one #do #SadiqaliThangal

Next TV

Related Stories
 'വീണ വഞ്ചനയുടെ ആൾരൂപം, ഇത്തരം നാടകങ്ങൾ വീണാ ജോർജിന് പുത്തരിയല്ല; ഇതിന് മുമ്പത്തേത് മറന്നിട്ടില്ല' -കെ സുരേന്ദ്രൻ

Mar 21, 2025 07:47 PM

'വീണ വഞ്ചനയുടെ ആൾരൂപം, ഇത്തരം നാടകങ്ങൾ വീണാ ജോർജിന് പുത്തരിയല്ല; ഇതിന് മുമ്പത്തേത് മറന്നിട്ടില്ല' -കെ സുരേന്ദ്രൻ

അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ...

Read More >>
ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ -മുഖ്യമന്ത്രി

Mar 20, 2025 09:02 PM

ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ -മുഖ്യമന്ത്രി

സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി...

Read More >>
‘മോദിയെ പുകഴ്ത്തുന്നത് കോൺഗ്രസ് നേതാവിന് ചേർന്നതല്ല, എത്ര ഉന്നതരായാലും വെച്ചുപൊറുപ്പിക്കില്ല’; തരൂരിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

Mar 19, 2025 07:38 PM

‘മോദിയെ പുകഴ്ത്തുന്നത് കോൺഗ്രസ് നേതാവിന് ചേർന്നതല്ല, എത്ര ഉന്നതരായാലും വെച്ചുപൊറുപ്പിക്കില്ല’; തരൂരിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂർ നേരത്തെ...

Read More >>
പ്രധാനമന്ത്രിയെ വീണ്ടും പ്രശംസിച്ച് തരൂർ; 'റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദിയുടേത് ശരിയായ നയം'

Mar 19, 2025 11:23 AM

പ്രധാനമന്ത്രിയെ വീണ്ടും പ്രശംസിച്ച് തരൂർ; 'റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദിയുടേത് ശരിയായ നയം'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂർ എംപി വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദിയുടെ...

Read More >>
ആശാവർക്കർമാരുടെ സമരം രാഷ്ട്രീയലക്ഷ്യത്തോടെ ചിലരുടെ ബുദ്ധിയില്‍ ഉദിച്ചുവന്നത് - ഇ.പി.ജയരാജൻ

Mar 15, 2025 04:32 PM

ആശാവർക്കർമാരുടെ സമരം രാഷ്ട്രീയലക്ഷ്യത്തോടെ ചിലരുടെ ബുദ്ധിയില്‍ ഉദിച്ചുവന്നത് - ഇ.പി.ജയരാജൻ

സമരത്തിന് എതിരൊന്നുമല്ല. ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയലക്ഷ്യത്തോടുകൂടി ചിലരുടെ ബുദ്ധിയില്‍നിന്ന്...

Read More >>
Top Stories