#VDSatheesan | മദ്യനയത്തിൽ മൂന്ന് യോഗം നടന്നു, ബാർ ഉടമകൾ പിരിവിന് ഇറങ്ങിയത് ഇതിന് ശേഷം, മന്ത്രിമാര്‍ പറഞ്ഞത് നുണ -പ്രതിപക്ഷ നേതാവ്

#VDSatheesan | മദ്യനയത്തിൽ മൂന്ന് യോഗം നടന്നു, ബാർ ഉടമകൾ പിരിവിന് ഇറങ്ങിയത് ഇതിന് ശേഷം, മന്ത്രിമാര്‍ പറഞ്ഞത് നുണ -പ്രതിപക്ഷ നേതാവ്
May 26, 2024 12:26 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) മദ്യനയത്തിൽ ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മദ്യനയത്തിൽ ആലോചന നടന്നിട്ടില്ലെന്നത് കള്ളമാണ്. വിഷയത്തിൽ ടൂറിസം മന്ത്രിയും ഇടപെട്ടിട്ടുണ്ട്.

ടൂറിസം മന്ത്രി എക്സൈസ് മന്ത്രിയെ മറികടന്നാണ് ഇടപെട്ടതെന്നും ഇത് എന്തിനായിരുന്നുവെന്നും ചോദിച്ച അദ്ദേഹം ടൂറിസം മന്ത്രിക്ക് എന്തായിരുന്നു തിടുക്കമെന്നും ചോദിച്ചു. മദ്യനയത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും ബാറുടമകളെ പങ്കെടുപ്പിച്ച് സൂം മീറ്റിങും ധനകാര്യ സമിതി യോഗവും ചേര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മദ്യനയം മാറ്റത്തിൽ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. മദ്യനയത്തിൽ നടത്തിയ യോഗത്തിനു ശേഷമാണ് ബാർ ഉടമകൾ പണം പിരിക്കാൻ ഇറങ്ങിയത്.

സൂം മീറ്റിഗിൽ ബാർ ഉടമകളുടെ പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്. ഡി.ജി.പിക്ക് എക്‌സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ? കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.

ആ മാതൃക സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? സര്‍ക്കാരിനെതരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ബാർ കോഴയിൽ നിരന്തരമായ സമരപരിപടികൾ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ബാറുകൾ വർദ്ധിപ്പിച്ചതിൽ നടന്നതും സാമ്പത്തിക താൽപര്യമാണ്. വ്യവസായ മന്ത്രി ന്യായീകരിക്കുന്നതും പച്ചക്കള്ളം പറഞ്ഞാണ്.

കെ.സി.ബി.സിക്കും വിമർശനമുണ്ട്. ബാറുകൾ എണ്ണം കൂട്ടിയപ്പോൾ എവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മദ്യ വിഷയത്തിൽ പ്രതിപക്ഷം തണുപ്പിലാണെന്ന കെ.സി.ബി.സി വിമർശനത്തിലാണ് മറുപടി.

#opposition #leader #says #3 #meetings #convened #decide #new #liquor #policy

Next TV

Related Stories
#RahulGandhi | ‘പ്രതിപക്ഷത്തിന്റേത് ജനത്തിന്റെ ശബ്ദം, അടിച്ചമർത്തരുത്’: ഓം ബിർലയെ അനുമോദിച്ച് രാഹുൽ ഗാന്ധി

Jun 26, 2024 01:53 PM

#RahulGandhi | ‘പ്രതിപക്ഷത്തിന്റേത് ജനത്തിന്റെ ശബ്ദം, അടിച്ചമർത്തരുത്’: ഓം ബിർലയെ അനുമോദിച്ച് രാഹുൽ ഗാന്ധി

കഴിഞ്ഞ ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തതിനെ തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ധോപാധ്യായ...

Read More >>
#KodikunnilSuresh | ഇന്ത്യാ സഖ്യത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറും - കൊടിക്കുന്നില്‍ സുരേഷ്

Jun 26, 2024 11:00 AM

#KodikunnilSuresh | ഇന്ത്യാ സഖ്യത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറും - കൊടിക്കുന്നില്‍ സുരേഷ്

ഇന്ത്യാ സഖ്യം സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം മര്യാദകള്‍ പാലിക്കാത്ത ബിജെപിയുടെ ഈ...

Read More >>
#CPM | ആഭ്യന്തരവകുപ്പ് നാണക്കേട്; സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനം

Jun 25, 2024 09:55 AM

#CPM | ആഭ്യന്തരവകുപ്പ് നാണക്കേട്; സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനം

തെരഞ്ഞെടുപ്പിന് പിന്നാലെ മാർ കൂറിലോസുമായുണ്ടായ വിവാദങ്ങളും മൈക്ക് ഓപ്പറേറ്ററോടും അവതാരകയോടും മുഖ്യമന്ത്രി മോശമായി സംസാരിച്ചതുമെല്ലാം പല...

Read More >>
#BinoyViswam | 'അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണം' - ബിനോയ് വിശ്വം

Jun 25, 2024 09:07 AM

#BinoyViswam | 'അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണം' - ബിനോയ് വിശ്വം

മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയിൽ വിമർശനം ഉയരുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ...

Read More >>
#RameshChennithala | ‘പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞുപരിഹരിച്ച് മുന്നോട്ടുപോകും’; വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസമെന്ന വാര്‍ത്തകള്‍ തള്ളാതെ ചെന്നിത്തല

Jun 24, 2024 08:29 PM

#RameshChennithala | ‘പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞുപരിഹരിച്ച് മുന്നോട്ടുപോകും’; വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസമെന്ന വാര്‍ത്തകള്‍ തള്ളാതെ ചെന്നിത്തല

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം നയപരമായ കാര്യങ്ങളില്‍ രമേശ് ചെന്നിത്തലയോട് അഭിപ്രായം ചോദിക്കുന്നില്ലെന്ന പരാതി...

Read More >>
#AVijayaraghavan | ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നത് ആവ‍ര്‍ത്തിക്കുന്നു: സാദിഖലി തങ്ങൾക്കെതിരെ എ.വിജയരാഘവൻ

Jun 24, 2024 05:11 PM

#AVijayaraghavan | ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നത് ആവ‍ര്‍ത്തിക്കുന്നു: സാദിഖലി തങ്ങൾക്കെതിരെ എ.വിജയരാഘവൻ

വെള്ളാപ്പള്ളി നടേശനെ കേരളത്തിലെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമോ എന്നത് വെറെ...

Read More >>
Top Stories