#NarendraModi | മൈസൂരിൽ മോദി താമസിച്ച ഹോട്ടലിലെ ബിൽ അടച്ചില്ല; 80 ലക്ഷം കുടിശ്ശിക

#NarendraModi | മൈസൂരിൽ മോദി താമസിച്ച ഹോട്ടലിലെ ബിൽ അടച്ചില്ല; 80 ലക്ഷം കുടിശ്ശിക
May 25, 2024 03:48 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  മൈസൂർ സന്ദർശനത്തിൽ മോദി താമസിച്ച ഹോട്ടലിലെ ബിൽ അടച്ചില്ലെന്ന ആരോപണവുമായി അധികൃതർ.

80 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാനുണ്ടെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. മൈസൂരുവിലെ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു മോദിയുടെ മൈസുരു സന്ദർശനം. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്ട് ടൈഗർ ഇവന്റിന്റെ 50ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്.

സംസ്ഥാന വനംവകുപ്പും പരിപാടിയുടെ സംഘാടകരായിരുന്നു. ഏപ്രിൽ 9 മുതൽ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസർക്കാരിന്റെ നിർദേശം.

ചടങ്ങിലുനീളം കേന്ദ്രസഹായം ഉറപ്പു നൽകുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക. എന്നാൽ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടു തന്നെ ചെലവ് ഇരട്ടിയായി.

ആകെ ചെലവായ 6.33 കോടിയിൽ പകുതിയോളം കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തുടർച്ചയായി കേന്ദ്രത്തെ ബന്ധപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് വനംവകുപ്പിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

3 കോടിയിൽ ചുരുങ്ങുമായിരുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ താമസവും മറ്റ് ചെലവുകളും മൂലം അധികമായതായാണ് ആയതായാണ് റിപ്പോർട്ടുകൾ. കേന്ദ്രത്തോട് പണം ചോദിക്കുമ്പോഴെല്ലാം പ്രധാനമന്ത്രിയുടെ താമസത്തിന്റെയും മറ്റും ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് വനംവകുപ്പിന് ലഭിച്ച മറുപടി.

ബിൽ കുടിശ്ശിക ചൂണ്ടിക്കാട്ടി റാഡിസൺ ബ്ലൂ ഫിനാൻസ് ജനറൽ മാനേജർ വനംവകുപ്പ് അധികൃതർക്ക് അയച്ച സന്ദേശത്തിൽ തുക അടയ്ക്കാൻ വൈകുന്ന പക്ഷം 12.09 ലക്ഷം രൂപ അധികം പലിശയിനത്തിലും അടയ്ക്കണമെന്നാണ് പറയുന്നത്.

2024 ജൂൺ 1നകം പണമടച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും ഹോട്ടൽ മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ, ഹോട്ടൽ കുടിശ്ശിക അടയ്ക്കാത്തതിൽ ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യാപക വിമർശനവും പരിഹാസവുമാണ് സമൂഹമാധ്യമങ്ങളിൽ.

ദൈവം നേരിട്ട് ഭൂമിയിലേക്കയച്ച ആളോട് ബിൽ അടയ്ക്കാൻ പറയാൻ മനുഷ്യർക്ക് എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു നടൻ പ്രകാശ് രാജിന്റെ പരിഹാസം.

#authorities #alleged #bill #hotel #Modi #tayed #during #his #visit #Mysore #not #paid.

Next TV

Related Stories
#fire |  സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം, ഐസിയുവിലായിരുന്ന രോഗി മരിച്ചു

Oct 18, 2024 12:57 PM

#fire | സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം, ഐസിയുവിലായിരുന്ന രോഗി മരിച്ചു

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക്...

Read More >>
#PornographicVideo | ടെലഗ്രാമിലൂടെ വിറ്റത് 4000 അശ്ലീല ദൃശ്യങ്ങൾ, ഒന്നിന് 3000 രൂപ; 17-കാരൻ അറസ്റ്റിൽ

Oct 18, 2024 11:10 AM

#PornographicVideo | ടെലഗ്രാമിലൂടെ വിറ്റത് 4000 അശ്ലീല ദൃശ്യങ്ങൾ, ഒന്നിന് 3000 രൂപ; 17-കാരൻ അറസ്റ്റിൽ

പ്രതി ആർക്കൊക്കെയാണ് ഇത്തരം വിഡിയോകൾ വിതരണം ചെയ്തിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ സൈബർ പൊലീസ്...

Read More >>
#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ  മർദ്ദനം, ദാരുണാന്ത്യം

Oct 18, 2024 09:10 AM

#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ മർദ്ദനം, ദാരുണാന്ത്യം

ബൈക്ക് നിർത്തി തിരിച്ചെത്തിയ യുവാവിന്റെ മർദ്ദനത്തിലാണ് വയോധികൻ നടുറോഡിൽ മരിച്ചത്. ഹൈദരബാദിലാണ്...

Read More >>
 #Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

Oct 18, 2024 06:33 AM

#Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ...

Read More >>
#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

Oct 17, 2024 10:21 PM

#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

ഹോസ്പിറ്റലിൽ നിന്നാണ് സീലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേരിയ...

Read More >>
#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

Oct 17, 2024 10:08 PM

#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ചത്....

Read More >>
Top Stories










Entertainment News