#fire | സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം, ഐസിയുവിലായിരുന്ന രോഗി മരിച്ചു

#fire |  സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം, ഐസിയുവിലായിരുന്ന രോഗി മരിച്ചു
Oct 18, 2024 12:57 PM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com) സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു.

ഇന്ന് പുലർച്ചെയാണ് സംഭവം. കൊൽക്കത്ത ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഒരു വാർഡിലാണ് തീപിടിത്തമുണ്ടായത്.

തുടർന്ന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാൾ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി. ഭയങ്കരമായ തീപിടിത്തം എന്നാണ് ജില്ലാ ഫയർ ഓഫീസർ ടി കെ ദത്ത പ്രതികരിച്ചത്. വാർഡിൽ കനത്ത പുക ഉയർന്നു. രോഗികൾ ജനാലയിലൂടെ ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞു നിലവിളിച്ചു.

എണ്‍‌പതോളം രോഗികൾ അകത്ത് കുടുങ്ങി. 20 മിനിറ്റിനുള്ളിൽ അവരെയെല്ലാം പുറത്തെത്തിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചു. മറ്റുള്ളവരെ പൊള്ളൽ ഏൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് ടി കെ ദത്ത പറഞ്ഞു.


#huge #fire #broke #out #government #hospital #patient #died #ICU

Next TV

Related Stories
#SAVED | ഓടുന്ന ട്രെയിനിൽ നിന്നും  പ്ലാറ്റ്ഫോമിലേക്ക്  ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

Nov 25, 2024 12:02 PM

#SAVED | ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

വണ്ടിയെടുത്തിട്ടും ഒപ്പമുണ്ടായിരുന്ന കുട്ടികൾ കയറാതിരുന്നതോടെയാണ് യുവതി ട്രയിനിൽ നിന്നും പുറത്തേക്ക്...

Read More >>
#bjp | ആരും രാജിവെക്കുന്നില്ല,  ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; കെ സുരേന്ദ്രന്റെ രാജിയിൽ ബിജെപി ദേശീയ നേതൃത്വം

Nov 25, 2024 11:57 AM

#bjp | ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; കെ സുരേന്ദ്രന്റെ രാജിയിൽ ബിജെപി ദേശീയ നേതൃത്വം

കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് എൽഡിഎഫും...

Read More >>
#Murder | ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം ചെയ്യാൻ ; അഞ്ചുവയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊന്ന് അമ്മ

Nov 25, 2024 08:55 AM

#Murder | ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം ചെയ്യാൻ ; അഞ്ചുവയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊന്ന് അമ്മ

കുട്ടിയെ സ്വീകരിക്കാൻ വിവാഹം ചെയ്യാൻ പോവുന്ന സുഹൃത്ത്...

Read More >>
#arrest |   രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

Nov 24, 2024 10:03 PM

#arrest | രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

യുവതി പോലീസ് യൂണിഫോം ധരിച്ച് നടക്കുന്നതിൽ പന്തികേടു തോന്നിയതോടെയാണ് ഇവരെ പോലീസ്...

Read More >>
#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Nov 24, 2024 09:36 PM

#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ...

Read More >>
Top Stories