Oct 18, 2024 12:35 PM

പാലക്കാട്: (truevisionnews.com) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് പി. സരിൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയാവും. സരിന്റെ സ്ഥാനാർഥിത്വം സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. സരിൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് കമ്മിറ്റി വിലയിരുത്തി.

ഇന്ന് വൈകീട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും.

നേരത്തെ നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രധാന പണിയെന്ന് കോൺഗ്രസ് പുറത്താക്കിയ പി.സരിൻ പറഞ്ഞിരുന്നു.

ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത്. പെട്ടികളിൽ പണം നിറക്കുന്ന ആളാണ് രാഹുൽ. കൊണ്ടുവന്ന പെട്ടികൾ നവംബർ 23 കഴിഞ്ഞാൽ അതുപോലെ തിരികെ കൊണ്ടുപോകാം.

നേതാക്കളുടെ പെട്ടി തൂക്കിയാണ് അദ്ദേഹമെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി. സരിൻ പരിഹസിച്ചു.

സി.പി.എം ആവശ്യപെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും സഖാവേ എന്ന വിളിയും ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പി. സരിൻ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് മത്സരിക്കുന്നത് സി.പി.എം ചിഹ്നത്തിൽ വേണോ സ്വതന്ത്രനാവണോയെന്നൊക്കെ ഇടത് നേതാക്കൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടു ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയി​ല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് എന്നതിൽ സിപിഎം കാണിക്കുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാണ്.

#Sarin #LeftCandidate #PalakkadAssemblyConstituency #Approved #DistrictSecretariat

Next TV

Top Stories